വായനക്കാര്‍ ആവേശപൂര്‍വ്വം സ്വീകരിച്ച ഡോ. ജേക്കബ് തോമസ്സിന്റെ പുതിയ പുസ്തകം കാര്യവും കാരണവും നേരിട്ട വെല്ലുവിളികള്‍നടത്തിയ സംവാദം ശ്രദ്ധേയമായി. നവംബര്‍ 20 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാര്‍ത്ഥികളുടെ വിവാദം നിറച്ച നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ഔദ്യോഗികജീവിതത്തിനിടയില്‍ അതിജീവിച്ച കടമ്പകളും മനസ്സില്‍ തറച്ച കാഴ്ചകളും മറയില്ലാതെ അദേഹം വിദ്യാര്‍ത്ഥികളുമായി പങ്കുവയ്ക്കുകയും ചെയ്തു.
വിജിലന്‍സില്‍ നിന്നു മാറ്റിയതിന്റെ കാരണങ്ങളും, ജൈവകൃഷി കേരളത്തിനു പറ്റിയ കൃഷിരീതിയല്ല എന്ന പുസ്തകത്തിലെ പ്രസ്ഥാവനയെക്കുറിച്ചും, മതത്തിനതീതമായ ജീവിതം സാധയമാണ് എന്ന അധ്യായത്തെക്കുറിച്ചുമൊക്കെ വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. മനോരമ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം, മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍, കോട്ടയം പ്രസ് ക്ലബ്ബ്, സി എം. എസ്. കോളജ് ഇംഗ്ലീഷ് വിഭാഗം, സി എം. എസ് കോളജ് ഗവേഷണവിഭാഗം എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്.
ഫയര്‍ഫോഴ്‌സില്‍ ഇത്രമാത്രം അഴിമതി സാധ്യമാകുമെന്ന് മനസ്സിലായത് ഈ പുസ്തകത്തിലൂടെ കടന്നുപോയപ്പോഴാണെന്ന് ജസ്റ്റിസ് കെ റ്റി തോമസ് അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. അഴിമതിക്കതിരെ നിലകൊള്ളുന്ന വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ് ഡോ. ജേക്കബ് തോമസെന്ന് കെ റ്റി തോമസ് കൂട്ടിച്ചേര്‍ത്തു. ഒറ്റയാള്‍ ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ അഴിമതി തുടച്ചുനീക്കാന്‍ സാധിക്കില്ല എങ്കിലും, അഴിമതിക്കെതിരെ പൊതുബോധം രൂപപ്പെടുത്താന്‍ കഴിഞ്ഞതും അഴിമതി നടക്കുന്ന രീതികള്‍ പൊതുജനശ്രദ്ധയില്‍ എത്തിക്കുവാന്‍ കഴിഞ്ഞതും വലിയ വിജയംതന്നെയാണെന്നും ജസ്റ്റിസ് പറഞ്ഞു. ഡോ. ബാബു ചെറിയാന്‍, എ. സഹദേവന്‍, രവി ഡീസി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.