ജേക്കബ് തോമസിന്റെ കാര്യവും കാരണവും, എം മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, ഗൗരി ലങ്കേഷിന്റെ എഡിറ്റോറിയലുകളുടെ സമാഹാരമായ ഞാന്‍ ഗൗരി ഞങ്ങള്‍ ഗൗരി തുടങ്ങിയ പുതിയ പുസ്തകങ്ങളാണ് ഇപ്പോള്‍ ബെസ്റ്റ് സെല്ലേഴ്സായി തുടരുന്നത്. ഇവകൂടാതെ പുനത്തിലിന്റെ സ്മരകശിലകള്‍, കുസവോ ഇഷിഗുറോയുടെ ‘ദ റിമെയിന്‍സ് ഒഫ് ദ ഡേ’യുടെ മലയാള പരിഭാഷ ദിവസത്തിന്റെ ശേഷിപ്പുകള്‍, നമ്പി നാരായണന്റെ ഓര്‍മ്മകളുടെ ഭ്രമണപഥം, കെ ആര് മീരയുടെ ആരാച്ചാര്‍, ഭഗവാന്റെ മരണം, ബെന്യാമിന്റെ ആടുജീവിതം, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, പി നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനന്, തെന്നാലിരാമന്‍ കഥകള്‍, ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ചിദംബരസ്മരണ, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം തുടങ്ങിയ പുസ്തകങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.
കലാമിന്റെ അഗ്നിച്ചിറകുകള്‍, എന്റെ ജീവിതയാത്ര, നിര്‍മ്മിക്കാം നല്ല നാളെ, ‘പോള്‍ ബ്രണ്ടന്‍’ ഹിമാലയത്തില്‍ ഒരു അവധൂതന്, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, പോള്‍ കലാനിധിയുടെ പ്രാണന് വായുവിലലിയുമ്പോള്‍ , പഞ്ചതന്ത്രകഥകള്‍, കഥകള്‍ കെ ആര് മീര, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, പച്ചവിരല്‍, സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല, കഥകള്‍ ഉണ്ണി ആര്, ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം, ഒരു ദേശത്തിന്റെ കഥ, , മാധവിക്കുട്ടിയുടെ എന്റെ കഥ,നീര്‍മാതളം പൂത്തകാലം, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഒരു സങ്കീര്‍ത്തനം പോലെ, , ലോല തുടങ്ങിയ കൃതികളും പോയവാരത്തെ ബെസ്റ്റ് സെല്ലറുകളാണ്.