Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

നൂര്‍ എന്ന പ്രകാശം.. സുഭാഷ് ചന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക്‌പോസ്റ്റ് ശ്രദ്ധേയമാകുന്നു

$
0
0

ഇരുകൈപ്പത്തികളും കാല്പത്തികളും ഇല്ലാതെ ജനിച്ചുവെങ്കിലും എല്ലാവരിലും പ്രകാശംപരത്തിക്കൊണ്ട് മിടുക്കിയായി വളര്‍ന്ന നൂര്‍ എന്ന പെണ്‍കുട്ടിയെക്കുറിച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക്‌പോസ്റ്റ് ശ്രദ്ധേയമാകുന്നു. നൂര്‍ എന്ന കൊച്ചുമിടുക്കി തന്റെ കുഞ്ഞുസഹോദരിയായിമാറിയതിനെകുറിച്ചുള്ള ഓര്‍മ്മളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഒപ്പം നൂര്‍ നടത്തിയ ഒരു പ്രസംഗവും ഷെയര്‍ചെയ്തിട്ടുണ്ട്.

സുഭാഷ് ചന്ദ്രന്റെ പോസ്റ്റിലേക്ക്…

കോവൂരിലെ പെട്രോള്‍ ബങ്കിനുപിന്നിലുള്ള ഓടിട്ട വീടിന്റെ പകുതിയില്‍ ഞാനും കുടുംബവും താമസത്തിനു ചെന്നപ്പോഴാണ് മറ്റേ പകുതിയിലെ നൂറിനെ കണ്ടത്. ഉമ്മയുടെ ഒക്കത്തിരുന്ന് പുതിയ താമസക്കാരെ കണ്ട് അവളുടെ മനോഹരമായ കുഞ്ഞുമുഖം തുടുത്തു.
‘നിനക്കിതാ ഇത്താത്തയെക്കൂടാതെ രണ്ടു പുതിയ ചേച്ചിമാരെക്കൂടി കിട്ടിയിരിക്കുന്നു’ എന്ന് അവളുടെ ഉമ്മ അസ്മ പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന അവരുടെ ഭര്‍ത്താവ് കരീമും അതു ശരിവച്ചു മന്ദഹസിച്ചു.
കുഞ്ഞിനെ എടുക്കാനായി എന്റെ ഭാര്യ കൈനീട്ടിയപ്പോള്‍ അവളും തിരിക കൈ നീട്ടി. അപ്പോഴാണ് അത് കണ്ടത്: കുഞ്ഞുനൂറിന് രണ്ട് കൈപ്പത്തികളും ഇല്ല! ഉമ്മയുടെ ഉടുപ്പിനോട് ചേര്‍ത്തുപിടിച്ച കുഞ്ഞിക്കാലുകളുടെ അറ്റത്ത് പാദങ്ങളും തീരെയില്ല. നൂര്‍ എന്ന വാക്കിന്റെ അര്‍ഥം പ്രകാശമെന്നാണെന്ന് അറിയാമായിരുന്ന ഞാന്‍ അമ്പരന്നുനിന്ന എന്റെ കുട്ടികളോട് പറഞ്ഞു: ‘നോക്കൂ, ലോകത്തിന്റെ വെളിച്ചമാകാന്‍ ഭൂമിയില്‍ വന്നവളാണ് ഇവള്‍!’
നാട്ടില്‍ നിന്നു കൊണ്ടുവന്ന അവലോസുപൊടി ഭാര്യ എല്ലാവര്‍ക്കും വിളമ്പി. കൈപ്പത്തികള്‍ തീരെയില്ലാത്ത കുഞ്ഞുനൂറിന് അത് സ്പൂണില്‍ വാരിക്കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കെറുവുകാട്ടി സ്പൂണ്‍ തട്ടിക്കളഞ്ഞു. ‘ആനുകൂല്യങ്ങളും സഹതാപവും എനിക്കുവേണ്ട’ എന്നു പറയാതെ പറഞ്ഞുകൊണ്ട് ആ രണ്ടരവയസ്സുകാരി വിസ്മയകരമായ ചാതുര്യത്തോടെ പാത്രമെടുത്തുയര്‍ത്തി അവലോസുപൊടി ആസ്വദിച്ചു കഴിക്കാന്‍ തുടങ്ങിയ രംഗം ഇന്നും എന്റെ കണ്ണിലുണ്ട്.
സഹവാസത്തിന്റെ കാതല്‍ തിടംവച്ചപ്പോള്‍ ഞാന്‍ നൂറിന്റെ ഉപ്പയെ കരീമിക്ക എന്നുവിളിച്ചു. അവളുടെ ഉമ്മ അസ്മ എറണാകുളത്ത് മഹാരാജാസില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദമെടുത്തയാളാണെന്ന കാര്യം അവരോടുള്ള ഞങ്ങളുടെ ആദരവിനെ ഇരട്ടിപ്പിച്ചു. ഇലക്ട്രീഷ്യനായ കരീമിക്കയും ഭാര്യയും രണ്ടു പെണ്‍മക്കളും വീടിന്റെ അപ്പുറത്തെ പകുതിയിലായിരുന്നെങ്കിലും നന്മ നിറഞ്ഞ ഒരു സാഹോദര്യം ആ രണ്ടുവീട്ടുപാതികളേയും ചേര്‍ത്ത് ഒരൊറ്റവീടാക്കി. പെരുന്നാളുകള്‍ക്കും ഓണത്തിനുമൊക്കെ ഞങ്ങള്‍ ആഹാരങ്ങള്‍ പങ്കിട്ടു.
നൂറും അവളുടെ അഞ്ചുവയസ്സുകാരി ചേച്ചിയും ഞങ്ങളുടേയും മക്കളായി. വൈകിട്ട് പണികഴിഞ്ഞ് തിരിച്ചെത്തുന്ന എന്നെ ദൂരെ നിന്നു കാണുമ്പോഴേക്കും മുട്ടിലിഴഞ്ഞ് പൂമുഖത്തേക്ക് പാഞ്ഞുവന്നുകൊണ്ട് കുഞ്ഞുനൂര്‍ ഉറക്കെ വിളിക്കും: ‘ഇക്കാക്കാ!’
ഉപ്പയുടെ പ്രായമുള്ള ഞാന്‍ അങ്ങനെ കുഞ്ഞുനൂറിന് ആകെയുള്ള ഒരിക്കാക്ക ആയി. അനിയത്തിമാരില്ലാത്ത എനിക്ക് എന്റെ മക്കളേക്കാള്‍ പ്രായക്കുറവുള്ള ഒരു അനിയത്തിയേയും കിട്ടി.
വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ മെഡിക്കല്‍ കോളേജിനടുത്തുള്ള മായനാട്ട് വീടുവച്ച് താമസം മാറി. നൂറും കുടുംബവും ആ സ്‌നേഹവും സൗഹൃദവും തുടര്‍ന്നു. അവള്‍ വളര്‍ന്നു. കൃത്രിമക്കാലുകള്‍വച്ച് താളംതെറ്റാതെ നടക്കാന്‍ പഠിച്ചു. സ്‌കൂളില്‍ പ്രസംഗത്തിനും ചിത്രരചനയ്ക്കും പഠനത്തിലുമെല്ലാം ഒന്നാമതായി. വീട്ടില്‍ വരുമ്പോഴെല്ലാം അവസാനം സമ്മാനം നേടിത്തന്ന പ്രസംഗം ചൊടിയോടെ എന്റെ മുന്നില്‍ അവതരിപ്പിച്ചു. വീടിന്റെ മുകള്‍നിലയിലുള്ള ഞങ്ങളുടെ ലൈബ്രറിയില്‍നിന്ന് പ്രായത്തേക്കാള്‍ കനമുള്ള പുസ്തകങ്ങള്‍ കൊണ്ടുപോയി വായിച്ച് കൃത്യമായി തിരിച്ചെത്തിച്ചു. രണ്ടു കൈകളുടെയും അഗ്രത്തില്‍ ചേര്‍ത്തുപിടിച്ച ബ്രഷുകൊണ്ട് അവള്‍ വരച്ച ചിത്രങ്ങള്‍ വാട്ട്‌സ് ആപ്പില്‍ അയച്ചുതന്ന് ഞങ്ങളെ വിസ്മയിപ്പിച്ചു.
‘അച്ഛന്‍ അന്നു പറഞ്ഞത് ശരിതന്നെ’, എന്റെ മക്കള്‍ പറഞ്ഞു:’ ലോകത്തിന് പ്രകാശമാകാന്‍ പിറന്നവളാണ് നൂര്‍!’
മാസങ്ങള്‍ക്കുമുമ്പ് നൂറിന്റെ ഇത്തയുടെ കല്യാണത്തിന് ഞങ്ങള്‍ കാരന്തൂരില്‍ പോയിരുന്നു. നൂറിനേക്കാള്‍ രണ്ടോ മൂന്നോ വയസ്സിനേ മൂപ്പുള്ളൂവെങ്കിലും അനിയത്തിയെ പൊന്നുപോലെ സംരക്ഷിച്ച് ഒപ്പം നടന്ന ‘ഇത്താത്ത’ കല്യാണപ്പന്തലില്‍ മൊഞ്ചത്തിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതുകണ്ടപ്പോള്‍ കാലം പായുന്ന വേഗതയോര്‍ത്ത് വിസ്മയിച്ചു.
നൂറെവിടെ? ഞാന്‍ ചുറ്റും നോക്കി.
‘ഇക്കാക്കാ!’ കുറേക്കാലത്തിനുശേഷം ആ വിളി കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ആ മുഖം തൊട്ടടുത്ത്. നൂര്‍! കൈത്തണ്ടയില്‍ മൈലാഞ്ചി!
കുറേക്കാലം കൂടി നൂറിനെ കാണുകയായിരുന്നു.
‘ ഇക്കാക്കയെ ഞാന്‍ എവിടെയെല്ലാം നോക്കി. എന്താ വരാന്‍ വൈകിയത്?’, അവള്‍ കെറുവിച്ചു.
പളപളാ മിന്നുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് മിടുക്കിയായ എന്റെ കുഞ്ഞനുജത്തി അവിടെയെല്ലാം ഓടിനടന്ന് അതിഥികളെ ആനയിച്ചിരുത്തുന്നതു കണ്ട് കണ്ണുനിറഞ്ഞു.
കോഴിക്കോട് എനിക്കു നല്‍കിയ പ്രകാശങ്ങളില്‍ ഒന്നാമതായി കുഞ്ഞുനൂര്‍ വരുന്നു. മതത്തിന്റെ അതിപ്രസരമുള്ള ഈ കെട്ട കാലത്ത്, എന്റെ കുഞ്ഞേ, ഒരിക്കലും സ്വന്തം മതമെന്നും അന്യന്റെ മതമെന്നും ചൊല്ലി എന്റെ മനസ്സിന് നില തെറ്റുകയില്ലെന്ന് എനിക്ക് ഉറപ്പുതരുന്നത് നീയാണല്ലോ. അങ്ങനെ നില തെറ്റിയാല്‍ ആ നരകത്തില്‍ നിന്ന് ഒറ്റ നിമിഷം കൊണ്ട് എന്നെ സമനിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നിന്റെ ആ വിളിയുടെ ഓര്‍മമാത്രം മതിയാകും: ‘ഇക്കാക്കാ!’
(സുഭാഷ് ചന്ദ്രന്റെ ‘പാഠപുസ്തകം’ എന്ന ഓര്‍മ്മപ്പുസ്തകത്തില്‍ നിന്ന്)
ഇനി നൂറിന്റെ ഒരു പ്രസംഗം കേള്‍ക്കൂ.

നൂര്‍ എന്ന പ്രകാശം കോവൂരിലെ പെട്രോള്‍ ബങ്കിനുപിന്നിലുള്ള ഓടിട്ട വീടിന്റെ പകുതിയില്‍ ഞാനും കുടുംബവും താമസത്തിനു ചെന്നപ്പോഴാണ് മറ്റേ പകുതിയിലെ നൂറിനെ കണ്ടത്. ഉമ്മയുടെ ഒക്കത്തിരുന്ന് പുതിയ താമസക്കാരെ കണ്ട് അവളുടെ മനോഹരമായ കുഞ്ഞുമുഖം തുടുത്തു. 'നിനക്കിതാ ഇത്താത്തയെക്കൂടാതെ രണ്ടു പുതിയ ചേച്ചിമാരെക്കൂടി കിട്ടിയിരിക്കുന്നു' എന്ന് അവളുടെ ഉമ്മ അസ്മ പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന അവരുടെ ഭര്‍ത്താവ് കരീമും അതു ശരിവച്ചു മന്ദഹസിച്ചു. കുഞ്ഞിനെ എടുക്കാനായി എന്റെ ഭാര്യ കൈനീട്ടിയപ്പോള്‍ അവളും തിരിക കൈ നീട്ടി. അപ്പോഴാണ് അത് കണ്ടത്: കുഞ്ഞുനൂറിന് രണ്ട് കൈപ്പത്തികളും ഇല്ല! ഉമ്മയുടെ ഉടുപ്പിനോട് ചേര്‍ത്തുപിടിച്ച കുഞ്ഞിക്കാലുകളുടെ അറ്റത്ത് പാദങ്ങളും തീരെയില്ല. നൂര്‍ എന്ന വാക്കിന്റെ അര്‍ഥം പ്രകാശമെന്നാണെന്ന് അറിയാമായിരുന്ന ഞാന്‍ അമ്പരന്നുനിന്ന എന്റെ കുട്ടികളോട് പറഞ്ഞു: 'നോക്കൂ, ലോകത്തിന്റെ വെളിച്ചമാകാന്‍ ഭൂമിയില്‍ വന്നവളാണ് ഇവള്‍!' നാട്ടില്‍ നിന്നു കൊണ്ടുവന്ന അവലോസുപൊടി ഭാര്യ എല്ലാവര്‍ക്കും വിളമ്പി. കൈപ്പത്തികള്‍ തീരെയില്ലാത്ത കുഞ്ഞുനൂറിന് അത് സ്പൂണില്‍ വാരിക്കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കെറുവുകാട്ടി സ്പൂണ്‍ തട്ടിക്കളഞ്ഞു. 'ആനുകൂല്യങ്ങളും സഹതാപവും എനിക്കുവേണ്ട' എന്നു പറയാതെ പറഞ്ഞുകൊണ്ട് ആ രണ്ടരവയസ്സുകാരി വിസ്മയകരമായ ചാതുര്യത്തോടെ പാത്രമെടുത്തുയര്‍ത്തി അവലോസുപൊടി ആസ്വദിച്ചു കഴിക്കാന്‍ തുടങ്ങിയ രംഗം ഇന്നും എന്റെ കണ്ണിലുണ്ട്. സഹവാസത്തിന്റെ കാതല്‍ തിടംവച്ചപ്പോള്‍ ഞാന്‍ നൂറിന്റെ ഉപ്പയെ കരീമിക്ക എന്നുവിളിച്ചു. അവളുടെ ഉമ്മ അസ്മ എറണാകുളത്ത് മഹാരാജാസില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദമെടുത്തയാളാണെന്ന കാര്യം അവരോടുള്ള ഞങ്ങളുടെ ആദരവിനെ ഇരട്ടിപ്പിച്ചു. ഇലക്ട്രീഷ്യനായ കരീമിക്കയും ഭാര്യയും രണ്ടു പെണ്‍മക്കളും വീടിന്റെ അപ്പുറത്തെ പകുതിയിലായിരുന്നെങ്കിലും നന്മ നിറഞ്ഞ ഒരു സാഹോദര്യം ആ രണ്ടുവീട്ടുപാതികളേയും ചേര്‍ത്ത് ഒരൊറ്റവീടാക്കി. പെരുന്നാളുകള്‍ക്കും ഓണത്തിനുമൊക്കെ ഞങ്ങള്‍ ആഹാരങ്ങള്‍ പങ്കിട്ടു. നൂറും അവളുടെ അഞ്ചുവയസ്സുകാരി ചേച്ചിയും ഞങ്ങളുടേയും മക്കളായി. വൈകിട്ട് പണികഴിഞ്ഞ് തിരിച്ചെത്തുന്ന എന്നെ ദൂരെ നിന്നു കാണുമ്പോഴേക്കും മുട്ടിലിഴഞ്ഞ് പൂമുഖത്തേക്ക് പാഞ്ഞുവന്നുകൊണ്ട് കുഞ്ഞുനൂര്‍ ഉറക്കെ വിളിക്കും: 'ഇക്കാക്കാ!' ഉപ്പയുടെ പ്രായമുള്ള ഞാന്‍ അങ്ങനെ കുഞ്ഞുനൂറിന് ആകെയുള്ള ഒരിക്കാക്ക ആയി. അനിയത്തിമാരില്ലാത്ത എനിക്ക് എന്റെ മക്കളേക്കാള്‍ പ്രായക്കുറവുള്ള ഒരു അനിയത്തിയേയും കിട്ടി. വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ മെഡിക്കല്‍ കോളേജിനടുത്തുള്ള മായനാട്ട് വീടുവച്ച് താമസം മാറി. നൂറും കുടുംബവും ആ സ്‌നേഹവും സൗഹൃദവും തുടര്‍ന്നു. അവള്‍ വളര്‍ന്നു. കൃത്രിമക്കാലുകള്‍വച്ച് താളംതെറ്റാതെ നടക്കാന്‍ പഠിച്ചു. സ്‌കൂളില്‍ പ്രസംഗത്തിനും ചിത്രരചനയ്ക്കും പഠനത്തിലുമെല്ലാം ഒന്നാമതായി. വീട്ടില്‍ വരുമ്പോഴെല്ലാം അവസാനം സമ്മാനം നേടിത്തന്ന പ്രസംഗം ചൊടിയോടെ എന്റെ മുന്നില്‍ അവതരിപ്പിച്ചു. വീടിന്റെ മുകള്‍നിലയിലുള്ള ഞങ്ങളുടെ ലൈബ്രറിയില്‍നിന്ന് പ്രായത്തേക്കാള്‍ കനമുള്ള പുസ്തകങ്ങള്‍ കൊണ്ടുപോയി വായിച്ച് കൃത്യമായി തിരിച്ചെത്തിച്ചു. രണ്ടു കൈകളുടെയും അഗ്രത്തില്‍ ചേര്‍ത്തുപിടിച്ച ബ്രഷുകൊണ്ട് അവള്‍ വരച്ച ചിത്രങ്ങള്‍ വാട്ട്‌സ് ആപ്പില്‍ അയച്ചുതന്ന് ഞങ്ങളെ വിസ്മയിപ്പിച്ചു. 'അച്ഛന്‍ അന്നു പറഞ്ഞത് ശരിതന്നെ', എന്റെ മക്കള്‍ പറഞ്ഞു:' ലോകത്തിന് പ്രകാശമാകാന്‍ പിറന്നവളാണ് നൂര്‍!' മാസങ്ങള്‍ക്കുമുമ്പ് നൂറിന്റെ ഇത്തയുടെ കല്യാണത്തിന് ഞങ്ങള്‍ കാരന്തൂരില്‍ പോയിരുന്നു. നൂറിനേക്കാള്‍ രണ്ടോ മൂന്നോ വയസ്സിനേ മൂപ്പുള്ളൂവെങ്കിലും അനിയത്തിയെ പൊന്നുപോലെ സംരക്ഷിച്ച് ഒപ്പം നടന്ന 'ഇത്താത്ത' കല്യാണപ്പന്തലില്‍ മൊഞ്ചത്തിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതുകണ്ടപ്പോള്‍ കാലം പായുന്ന വേഗതയോര്‍ത്ത് വിസ്മയിച്ചു. നൂറെവിടെ? ഞാന്‍ ചുറ്റും നോക്കി. 'ഇക്കാക്കാ!' കുറേക്കാലത്തിനുശേഷം ആ വിളി കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ആ മുഖം തൊട്ടടുത്ത്. നൂര്‍! കൈത്തണ്ടയില്‍ മൈലാഞ്ചി! കുറേക്കാലം കൂടി നൂറിനെ കാണുകയായിരുന്നു. ' ഇക്കാക്കയെ ഞാന്‍ എവിടെയെല്ലാം നോക്കി. എന്താ വരാന്‍ വൈകിയത്?', അവള്‍ കെറുവിച്ചു. പളപളാ മിന്നുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് മിടുക്കിയായ എന്റെ കുഞ്ഞനുജത്തി അവിടെയെല്ലാം ഓടിനടന്ന് അതിഥികളെ ആനയിച്ചിരുത്തുന്നതു കണ്ട് കണ്ണുനിറഞ്ഞു. കോഴിക്കോട് എനിക്കു നല്‍കിയ പ്രകാശങ്ങളില്‍ ഒന്നാമതായി കുഞ്ഞുനൂര്‍ വരുന്നു. മതത്തിന്റെ അതിപ്രസരമുള്ള ഈ കെട്ട കാലത്ത്, എന്റെ കുഞ്ഞേ, ഒരിക്കലും സ്വന്തം മതമെന്നും അന്യന്റെ മതമെന്നും ചൊല്ലി എന്റെ മനസ്സിന് നില തെറ്റുകയില്ലെന്ന് എനിക്ക് ഉറപ്പുതരുന്നത് നീയാണല്ലോ. അങ്ങനെ നില തെറ്റിയാല്‍ ആ നരകത്തില്‍ നിന്ന് ഒറ്റ നിമിഷം കൊണ്ട് എന്നെ സമനിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നിന്റെ ആ വിളിയുടെ ഓര്‍മമാത്രം മതിയാകും: 'ഇക്കാക്കാ!' (മാതൃഭൂമി ബുക്സ്‌ ഉടൻ പ്രസിദ്ധീകരിക്കുന്ന സുഭാഷ്‌ ചന്ദ്രന്റെ "പാഠപുസ്തകം" എന്ന ഓർമ്മപ്പുസ്തകത്തിൽ നിന്ന്) ഇനി നൂറിന്റെ ഒരു പ്രസംഗം കേൾക്കൂ

Posted by Subhash Chandran on Thursday, November 23, 2017


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>