ചൈനയിലെ ലക്ഷക്കണക്കിന് വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുസ്തകം വായിച്ചിരിക്കണമെന്ന് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ ഉത്തരവ്. അതും ഏതെങ്കിലുമൊരു പുസ്തകമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വായിക്കേണ്ടത്. ഷീ ജിങ് പിങ് എഴുതിയ ഷീ ജിങ് പിങ്ങ്- ദി ഗവേണന്‍സ് ഓഫ് ചൈന എന്ന പുസ്തകം വായിക്കാനാണ് കല്പന.
രാജ്യത്തെ എല്ലാ മേഖലകളിലുള്ളവരും വകുപ്പുകളിലുള്ളവരും ഷീയുടെ പുസ്തകം പഠിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന സെന്‍ട്രല്‍ കമ്മറ്റി നോട്ടീസിലൂടെ ആവശ്യപ്പെട്ടു. ഷീയുടെ പുസ്തകം പഠിക്കാന്‍ ആവശ്യപ്പെടുന്ന നോട്ടീസ് പബ്ലിസിറ്റി ആന്റ് ഓര്‍ഗനൈസേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് സെന്‍ട്രല്‍ കമ്മറ്റി കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രസിഡന്റിന്റെ ചിന്തകള്‍, യാത്രാക്കുറിപ്പുകള്‍, ഉപദേശങ്ങള്‍ എന്നിവയടങ്ങിയതാണ് ദി ഗവേണന്‍സ് ഓഫ് ചൈന എന്ന പുസ്തകം. ഇതിന്റെ ഒന്നാം ഭാഗം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ പുസ്തകം 21 ഭാഷകളിലേക്കാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.