മലയാളികള്‍ നെഞ്ചേറ്റിയ പ്രിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകളുമായി ഒരു സ്മാരകം ഒരുങ്ങുന്നു. ചാലിയം ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളിലാണ് ബേപ്പൂര്‍ സുല്‍ത്താന്റെ പേരില്‍ സ്മാരകമൊരുങ്ങുന്നത്. ഒപ്പം മലയാള പത്രങ്ങള്‍ ലഭിക്കുന്ന വായനശാലയും പ്രശസ്ത എഴുത്തുകാരുടെ കൃതികളടങ്ങിയ ലൈബ്രറിയും ഇവിടെ സജ്ജമാകുന്നുണ്ട്.
ബഷീര്‍ ജീവചരിത്രവും കൃതികളും അതോടൊപ്പം അമ്പതില്‍പരം സാഹിത്യകാരന്‍മാരുടെ ജീവിത ചരിത്ര ഡോക്യുമെന്ററി സിഡികളും ഇവിടെയുണ്ടാകും. നാട്ടുകാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുവാനുള്ള സൗകര്യവും ഈ സ്മാരകത്തില്‍ ഉണ്ടാകും. സോഷ്യല്‍ മീഡിയയുടെ അതിപ്രസരണം വായനയെ മലയാളിയില്‍ നിന്നും അകറ്റി നിര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ എഴുത്തിനേയും വായനയേയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്മാരകത്തിന്റെ ലക്ഷ്യം.
നവംബര്‍ 29 ന് (ബുധനാഴ്ച)രാവിലെ 10 മണിക്ക് നടന്‍ മാമുക്കോയയുടെ സാന്നിധ്യത്തില്‍ ബഷീറിന്റെ പുത്രന്‍ അനീസ് ബഷീര്‍ സ്മാരകം നാടിന് സമര്‍പ്പിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പിലാക്കാട്ട് ഷണ്‍മുഖന്‍ കലാകാരന്‍മാരെ ആദരിക്കും. എഇഒ പി.കെ. ശോഭന സമ്മാനദാനവും ബിപിഒ കെ .പി .സ്റ്റിവി പുസ്തക സമാഹരണവും ബ്ലോക്ക് പഞ്ചായത്തംഗം എന്‍ കെ ബിച്ചിക്കോയ ക്ലാസ് ലൈബ്രറികള്‍ക്ക് തുടക്കം കുറിക്കും. ജനപ്രതിനിധികള്‍സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും.