ഭൂഖണ്ഡത്തില്‍ മുഴുവന്‍ വ്യാപിച്ചുകിടക്കുകയും വലിപ്പത്തില്‍ ലോകത്ത് ആറാം സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്ന ഓസ്‌ട്രേലിയയിലൂടെയുള്ള യാത്രാക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകമാണ് ഇ കെ കരുണാകരന്‍ നായരുടെ ഓസ്‌ട്രേലിയന്‍ വിസ്മയങ്ങള്‍.
കോളനിവത്ക്കരണത്തിന് വേധയമായ നാളുകള്‍ മുതല്‍ ഇക്കാലം വരെയുള്ള ഓസ്‌ട്രേലിയയുടെ ചരിത്രം അനാവരണം ചെയ്യുന്നതോടൊപ്പം പന്ത്രണ്ട് അപ്പോസ്തലന്മാര്‍, ത്രി സിസ്റ്റേര്‍സ്, ഉളുറു, കതജൂത, ഓപ്പെറ ഹൗസ്, പവിഴപ്പുറ്റുകള്‍, തുടങ്ങി കണ്ണിനും മനസ്സിനും വിരുന്നൊരുക്കുന്ന അഭൗമസുന്ദരകാഴ്ചകളെയും വിസ്മയങ്ങളെയും പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.
ദക്ഷിണായനം, നട്ടെല്ലില്‍ വിരിഞ്ഞ റോസാപ്പൂക്കള്‍,ഡാര്‍വിനും ഹനുമാനും, ഓസ്‌ട്രേലിയയുടെ അച്ചുതണ്ട്, നഗരത്തിന്റെ മുഖങ്ങള്‍ തുടങ്ങി പതിനാറ് ഭാഗങ്ങളിലായാണ് ഓസ്‌ട്രേലിയയുടെ ശക്തിസൗന്ദര്യങ്ങള്‍ ഇ കെ കരുണാകരന്‍ നായര്‍ വിവരിക്കുന്നത്. ഓസ്‌ട്രേലിയയുടെ സൗന്ദര്യമൊപ്പുന്ന ചില സുന്ദരചിത്രങ്ങളും പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്. ഇത് പുസ്തകത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.