പഴമയുടെയും പാരമ്പര്യത്തിന്റെയും രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തിയ പ്രവാസി എഴുത്തുകാരി സപ്‌ന അനു ബി ജോര്‍ജ് തയ്യാറാക്കിയ പുതിയ പുസ്തകമാണ് രുചികളുടെ സ്വപ്‌നക്കൂട്ട്.
നസ്രായന്റെ പെരുന്നാള്‍, ഒരു കുട്ടനാടന്‍ കൈപ്പുണ്യം, ഖല്‍ബില്‍ വിരിഞ്ഞ രുചികള്‍, പാഞ്ചാലിയുടെ അക്ഷയാത്രം, കേരളത്തനിമയുള്ള പലഹാരങ്ങള്‍ എന്നിങ്ങനെയുള്ള ഏഴ് വിഭാവങ്ങളിലായി നമ്മുടെ നാട്ടിലെ ആരോഗ്യപ്രദമായ പാരമ്പര്യവിഭവങ്ങളുടെ രുചിക്കൂട്ടുകളും പാചകവിധികളുമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡി സി ബുക്‌സാണ് പ്രസാധകര്‍.
പുസ്തകത്തില്‍ നിന്നും രുചിയേറിയ ഒരു വിഭവം പരിചയപ്പെടാം..
ഞണ്ട് കറി
ചേരുവകള്‍
ഞണ്ട് – 5 എണ്ണം
തേങ്ങ – 1/2 മുറി
പച്ചമുളക് – 3 എണ്ണം
മല്ലിപ്പൊടി – 1.1/2 ടീസ്പൂണ്‍
മുളകുപൊടി – 2.1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
ഇഞ്ചി – 1 ടീസ്പൂണ്‍
കുരുമുളക് – 1/2 ടീസ്പൂണ്‍
ചെറിയ ഉള്ളി – 2 ടീസ്പൂണ്‍
വെളിച്ചെണ്ണ – 1/4 കപ്പ്
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്നവിധം
ഞണ്ട് കഴുകി വൃത്തിയാക്കുക. കട്ടിയുള്ള വലിയ കാലും കൂടെ കഴുകി എടുക്കുക. ഈ കഷണങ്ങള്‍ ഒരു ചട്ടിയില്‍ ഇട്ട് മുളക് പൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും പച്ചമുളകും ഇഞ്ചിചതച്ചതും കറിവേപ്പിലയും ഉപ്പും പുളിയും ചേര്‍ത്ത് വേവിക്കുക. ഒരു പരന്ന പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കൊച്ചുള്ളിയും വഴറ്റി അതിലേക്ക് വെന്ത ഞണ്ടും ചേര്‍ത്ത് ഉലര്‍ത്തി അവസാനം കുരുമുളക് പൊടിയും തൂകി ഉപയോഗിക്കാം.