എം. മുകുന്ദന്റെ പുതിയ നോവല്‍ നൃത്തം ചെയ്യുന്ന കുടകള്‍ പ്രകാശിതമാകുകയാണ്. 2017 നവംബര്‍ 29 ബുധനാഴ്ച വൈകിട്ട് 5.30 കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രകാശനം. പ്രശസ്ത എഴുത്തുകാരിയും കേരളസാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ ഡോ ഖദീജ മുംതാസ് പുസ്തകം പ്രകാശനം ചെയ്യും. ഷബിത എസ്, പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിക്കും. എസ് എസ് ശ്രീകുമാര്‍ പുസ്തകം പരിചയപ്പെടുത്തും. ചടങ്ങില്‍ എം. മുകുന്ദന്‍ മറുപടിപ്രസംഗം നടത്തും.
കോഴിക്കോട് സാംസ്‌കാരികവേദിയും ഡിസിബുക്‌സും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മയ്യഴിയുടെ പശ്ചാത്തലത്തില്‍ എം. മുകുന്ദന്‍ എഴുതിയ കുട നന്നാക്കുന്ന ചോയി എന്ന നോവലിന്റെ തുടര്‍ച്ചയായാണ് നൃത്തം ചെയ്യുന്ന കുടകള്‍ ആദ്യകാലത്ത് നിരീശ്വരവാദിയും പിന്നീട് വിശ്വാസിയായും മാറുന്ന കുഞ്ഞിക്കുനിയില്‍ അമ്പൂട്ടിയുടെ മകന്‍ മാധവന്റെ കഥ തുടരുകയാണ് നൃത്തം ചെയ്യുന്ന കുടകളില്‍.