സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ് എന്നിവയില്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്,. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ എല്‍ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തുടങ്ങി നിരവധി ഒഴിവുകളിലേയ്ക്ക് പി എസ് സി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. വരുംമാസങ്ങളില്‍ ലാസ്റ്റ് ഗ്രേഡ് തലം മുതലുള്ള പരീക്ഷകള്‍ നടക്കുവാന്‍ പോകുകയാണ്. അതിനായുള്ള തയ്യാറെടുപ്പുകളിലാണ് ഉദ്യോഗാര്‍ത്ഥികള്‍. പി എസ് സി കോച്ചിങ് സെന്ററുകളില്‍ നിന്നും അല്ലാതെയുമെല്ലാം പരിശീലനവും നേടുന്നുണ്ട്. എന്നാല്‍ മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരുടെ സ്ഥിരം പല്ലവിയാണ് പഠിച്ചതെല്ലാം മറന്നു പോകുന്നു എന്നത്. മണിക്കൂറുകളെടുത്ത് മനപ്പാടമാക്കിയത് പോലും ഓര്‍മ്മിക്കാന്‍ പറ്റുന്നില്ല എന്നത് മത്സപ്പരീക്ഷയ്ക്ക് ശേഷം പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ഇത്തരത്തില്‍ പഠിച്ചതെല്ലാം മറന്നു പോകുന്നു എന്ന് പരിഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പുസ്തകമാണ് Memory Tricks & Codes to Crack Competitive Exams.
ഇംഗ്ലീഷ് ഭാഷയില്‍ തയ്യാറാക്കിയ പുസ്തകമാണ് Memory Tricks & Codes to Crack Competitive Exams. ഐറാങ്ക് ഇംപ്രിന്റില്‍ പുറത്തിറക്കിയിരിക്കുന്ന ഈ ഗ്രന്ഥം പി എസ് സി കോഡ് മാസ്റ്റര്‍ പരമ്പരയില്‍ വരുന്ന പുസ്തകമാണ്.
മികച്ച കോഡുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം ഡിഗ്രി തലത്തില്‍ വരും മാസങ്ങളില്‍ നടക്കുന്ന പി എസ് സി പരീക്ഷകള്‍ക്ക് ഏറ്റവും അനുയോജ്യമാണ്. ക്വിസ് മത്സരങ്ങള്‍ക്കും ഉപയോഗപ്പെടും. ചരിത്രം, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇംഗ്ലീഷിലെ ആദ്യ കോഡ് പുസ്തകമാണ് Memory Tricks & Codes to Crack Competitive Exams.
ഡോ സ്തുതി ശശിധരനാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.