ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് നേടിയ ടി ഡി രാമകൃഷ്ണനെ കുന്നംകുളം നഗരസഭയും പൗരാവലിയും അനുമേദിക്കുന്നു. ഡിസംബര്‍ 5ന് വൈകിട്ട് 3 മണിക്ക് കുന്നംകുളം ടൗണ്‍ഹാളില്‍ വ്യാവസായ-കായികവകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന അനുമോദനയോഗം മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്യും. ഡോ എം വി നാരായണന്‍, പി എന്‍ ഗോപീകൃഷ്ണന്‍, എന്നവിര്‍ പ്രഭാഷണം നടത്തും. സീതാ രവീന്ദ്രന്‍ ഉപഹാരം നല്‍കും. ടി ഡി രാമകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തും. വി കെ ശ്രീരാമന്‍ സ്വാഗതവും, ടി കെ വാസു നന്ദിയും രേഖപ്പെടുത്തും. കുന്നംകുളത്തെ സാംസ്‌കാരിക സംഘടനകള്‍ ആശംസകളറിയിക്കും. തുടര്‍ന്ന് നാസര്‍ അലി നയിക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലിനാണ് വയാര്‍ അവാര്‍ഡ് ലഭിച്ചത്. ശ്രീലങ്കന്‍ സംസ്‌കാരത്തില്‍ ലയിച്ചുചേര്‍ന്ന പുരാവൃത്തങ്ങളും ചരിത്രവും സമകാലികരാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളും ചേര്‍ത്ത് നെയ്‌തെടുത്തതാണ് ഈ നോവല്‍. രാഷ്ട്രീയ നിരീക്ഷകയും എഴുത്തുകാരിയുമായ ഡോ രജനി തിരണഗാമയും ആണ്ടാള്‍ ദേവനായകിയായ പരിണമിക്കുന്ന സുഗന്ധി എന്ന വിമോചനപ്പോരാളിയും, തമിഴ് പുലികള്‍ അനാഥയാക്കിയ മീനാക്ഷി രാജരത്തിനവും സമീപകാലത്ത് സ്വപ്‌നങ്ങളുടെ ശ്മശാനഭൂമിയായിത്തീര്‍ന്ന ഒരു നാടിന്റെ സ്മൃതികളിലേക്ക് പുതിയ പുരാവൃത്തങ്ങളുടെ വിത്തുകളായിത്തീരുന്നത് ഈ നോവലില്‍ നമുക്ക് കാണാം.