കൊല്ലം നഗരത്തിന് പുസ്തകങ്ങളുടെ ആഘോഷക്കാലം സമ്മാനിച്ചുകൊണ്ട് മുസലിയാര്‍ ബില്‍ഡിങിലുള്ള കറന്റ്ബക്‌സില്‍ ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയറും ഡിസ്‌കൗണ്ട് സെയിലും കൊല്ലം മേയര്‍ അഡ്വ. വി. രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 26ന് കൊല്ലം മെയിന്‍ റോഡില്‍ ഗ്രാന്റ് തീയറ്ററിനു സമീപം മുസലിയാര്‍ ബില്‍ഡിങിലുള്ള കറന്റ്ബക്‌സില്‍ നടന്ന ചടങ്ങില്‍ രാജ് മോഹന്‍, ആശ്രമമം ഭാസി, എം എം അന്‍സാരി, സൂര്‍ദാസ് എന്നിവര്‍ സംസാരിച്ചു.
ഇന്നിെന്റ വായനാസമൂഹം ആവശ്യെപ്പടുന്ന രീതിയില്‍ വൈവിധ്യമാര്‍ന്നതും മെച്ചപ്പെട്ടതുമായ ഫിക്ഷന്‍, നോണ്‍-ഫിക്ഷന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി ദേശീയ-അന്തര്‍ദേശീയ-പ്രാദേശിക തലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും പുസ്തകങ്ങള്‍ ഈ മേളയില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ മേഖലകൡുള്ള ബെസ്റ്റ് സെല്ലറുകളും ഏറ്റവും പുതിയ പുസ്തകങ്ങളും കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക വിഭാഗവും ഈ മേളയിലുണ്ട്. മാറിക്കൊണ്ടിരിക്കുന്ന പാഠ്യപദ്ധതി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള മികച്ച പുസ്തകങ്ങളുടെ ശേഖരമണ് ഈ വിഭാഗത്തിലുള്ളത്.
കൂടാതെ, സമ്പൂര്‍ണ്ണ കൃതികള്‍, നൂറ്റാണ്ടുപഞ്ചാംഗം,പുരാണിക് എന്‍സൈക്ലോപീഡിയ, ശബ്ദതാരാവലി, കേരളസ്ഥലവിജ്ഞാനകോശം, നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും, വിവിധതരം ഡിക്ഷ്ണറികള്‍ തുടങ്ങി റഫറന്‍സ് പുസ്തകങ്ങളുെട വിപുലമായശേഖരംതെന്ന ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്നതും മികച്ചതുമായ പുസ്തകങ്ങള്‍ ആദായകരമായ 50 ശതമാനം വരെവിലക്കിഴിവില്‍ സ്വന്തമാക്കുവാനുള്ള സുവര്‍ണ്ണാവസരമാണിത്. ഒക്ടോബര്‍ 30 വരെയാണ് പുസ്തകമേള.
കൂടുതല്‍ വിവരങ്ങള്‍ക്ക്; 9946109652, 04742749055
The post ഡി സി ബുക്‌സ് മെഗാബുക്‌ഫെയറിന് കൊല്ലത്ത് തുടക്കമായി appeared first on DC Books.