Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

സമകാലീന കഥയിലെ വിസ്‌ഫോടനത്തിന്റെ അടയാളങ്ങള്‍

$
0
0

drishtichaverസമീപകാലത്ത് മലയാളകഥയിലുണ്ടായ വിസ്‌ഫോടനത്തിന്റെ അടയാളങ്ങള്‍ എന്ന് നിരൂപകരും വായനക്കാരും വിശേഷിപ്പിച്ച കഥകളാണ് പ്രമോദ് രാമന്റേത്. കഥയുടെ ആനുകാലികവിധിയെ മറികടക്കുന്ന രചനാശൈലിയിലൂടെ ആവിഷ്‌കരിച്ച എട്ട് കഥകളുടെ സമാഹാരമാണ് ദൃഷ്ടിച്ചാവേര്‍ . പ്രമോദ് രാമന്റെ രണ്ടാമത്തെ കഥാസമാഹാരമാണിത്.

വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കഥ പറയുന്ന രീതിയാണ് പ്രമോദിന്റേത്. ഇനിയെന്ത്? എന്ന ചിന്തയില്‍ വായന തുടരുന്ന അനുവാചകനെ ഒരു ഞെട്ടലിലേക്കോ സംഭ്രമത്തിലേക്കോ തള്ളിവിട്ട്, അവരുടെ മനസ്സിലൂടെ കഥയെ തുടരാന്‍ വിടുന്ന രീതിയാണ് പല കഥകളിലും പ്രമോദ് സ്വീകരിച്ചിരിക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്റെയും ഫാന്റസിയുടെയും ഇടയ്ക്കുള്ള ഒരു നൂലിഴയിലൂടെയാണ് പല കഥകളുടെയും സഞ്ചാരം.

കഠിനമായ അവനവന്‍ വേട്ട കൊണ്ടുമാത്രം ലക്ഷ്യം കണ്ട പറഞ്ഞുവെയ്ക്കലുകളാണീ കഥകളെന്ന് പ്രമോദ് രാമന്‍ പറയുന്നു. അപ്രതീക്ഷിതമായ drishtichaverസമയങ്ങളില്‍ ഉള്ളിലേക്ക് കടന്നുവരുന്ന തന്റെ തന്നെ മറ്റൊരാള്‍ അകമേ സൃഷ്ടിക്കുന്ന തകിടം മറിച്ചിലുകളാണിവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

തന്തത്താഴ്, ബീജഗണിതം, മരിപ്പുകള്‍, ദൃഷ്ടിച്ചാവേര്‍, അപസ്മാരകം, കാരിസ്മാറ്റിക് ശവം, പ്രതിശീര്‍ഷഭോഗം, തിക്കുറിശ്ശി ഒരു കൊറിയന്‍ പദമാണ് എന്നീ കഥകളാണ് ദൃഷ്ടിച്ചാവേര്‍ എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2014 ല്‍ ഡി സി ബു്ക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.

മാധ്യമപ്രവര്‍ത്തകനായ പ്രമോദ് രാമനാണ് മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിന്റെ ആദ്യ വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിച്ചത്. പിന്നീട് ഇന്ത്യാവിഷനില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്പോള്‍ മനോരമ ന്യൂസില്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്ററാണ്. രതിമാതാവിന്റെ പുത്രന്‍ ആണ് പ്രമോദിന്റെ ആദ്യ കഥാസമാഹാരം.

The post സമകാലീന കഥയിലെ വിസ്‌ഫോടനത്തിന്റെ അടയാളങ്ങള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>