പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ കൂടിയായ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വൈദ്യാനുഭവങ്ങള്‍ വിവരിക്കുന്ന കൃതിയാണ് മരുന്നിനുപോലും തികയാത്ത ജീവിതം.. നാല് ദശാബ്ദത്തിലധികം നീണ്ടുനിന്ന ചികിത്സാജീവിതത്തില്‍ നിന്നും പ്രകാശമാനമായ ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ. രോഗികളിലൂടെയും രോഗങ്ങളിലൂടെയും മനുഷ്യജീവിതവുമായി നിരന്തരം സംവദിച്ചുപുനത്തിലിന്റെ ഡോക്ടര്‍ അനുഭവങ്ങള്‍ക്കൊപ്പം യാത്രാനുഭവങ്ങളും വ്യക്ത്യാനുഭവങ്ങളും ഈ പുസ്തകത്തിന്റെ താളുകളിലുണ്ട്.
സൂക്ഷ്മമായ വായനയില്‍ എഴുത്തുകാരന്റെ ജീവിതകഥ പോലും ഇതില്‍ ഒട്ടൊക്കെ പറഞ്ഞും പറയാതെയും പുഴപോലെ ഒഴുപോലെ ഒഴുകുന്നുണ്ട്. പുനത്തിലിന്റെ ജീവിതത്തോടുള്ള സ്‌നേഹവും രതിയും കൗതുകവുമൊക്കെ ഈ പുസ്തകത്തില്‍നിന്നു വായിച്ചെടുക്കാവുന്നതാണ്.
ജീവിതത്തെ ഏറെ പ്രണയിച്ച എഴുത്തുകാരനായിരുന്നു പുനത്തില്‍. രോഗികള്‍ക്ക് പ്രിയപ്പെട്ട വൈദ്യനായും വായനക്കാര്‍ക്ക് പ്രിയപ്പെട്ട എഴുത്തുകാരനുമായിരുന്നു അദ്ദേഹം. സ്മാരകശിലകള്‍, മരുന്ന് പോലുള്ള ശ്രദ്ധേയമായ നിരവധി നോവലുകളും എണ്ണംപറഞ്ഞ ചെറുകഥകളും സംഭാവന ചെയ്ത പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ നല്‍കാതിരുന്നത് അനീതിയായി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.