ഹൃദയത്തെക്കുറിച്ച് ചിന്തിക്കാന്‍ ഒരു ദിനം. സെപ്റ്റംബറിലെ അവസാനത്തെ ഞായറാഴ്ച ഹൃദയ ആരോഗ്യ ദിനമായി ആചരിക്കുന്നു. ലോക ഹാര്‍ട്ട് ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യസംഘടനയും സംയുക്തമായാണ് ലോകഹൃദയാരോഗ്യദിനം ആചരിക്കുന്നത്. ഹൃദയത്തെ യുവത്വത്തില്‍ സൂക്ഷിക്കുക എന്നതാണ് ഹൃദയദിനത്തിന്റെ സന്ദേശം. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനാണ് ലോകഹൃദയ ദിനം ആഘോഷിക്കുന്നത്. ഹൃദയമിടിപ്പ് കാത്തു സൂക്ഷിക്കാനുള്ള ബോധവത്കരണ പരിപാടികളാണ് ഈ ദിനത്തില്‍ നടത്തുന്നത്. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാം എന്നുള്ളതാണ് ഈ ദിനത്തില്‍ ചിന്തിക്കേണ്ടത്. അമിതമായ കൊളസ്‌ട്രോളിന്റെ ഉപയോഗം ഹൃദയത്തെ ബാധിക്കുന്നത് തടയുക എന്നതാണ് മുഖ്യമായും നമ്മള്‍ ചെയ്യേണ്ടത്.
ഹൃദയത്തിന്റെ യുവത്വം കാത്തു സൂക്ഷിക്കാനുള്ള ബോധവത്കരണം നടത്തുക എന്നതാണ് യുവതലമുറയെ ഹൃദയാരോഗ്യം രക്ഷിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗമായി കാണുന്നത്. അമിതമായ എണ്ണയുടെ ഉപയോഗവും ഹൃദയത്തെ സാരമായി ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന നടത്തിയ പഠനങ്ങള്‍ വെളിവാക്കുന്നത്. ഹൃദയാഘാതം ഉണ്ടായാല്‍ അത് തടയാനുള്ള പ്രാഥമിക ശുശ്രൂഷകള്‍ എന്തെല്ലാമെന്നും ഓരോരുത്തരും മനസിലാക്കേണ്ടത് ഈ അവസരത്തില്‍ സുപ്രധാനമാണ്. നമ്മുടെ നിലനില്‍പ്പിനുതന്നെ ആവശ്യമായ ഹൃദയാരോഗ്യത്തെ സംബന്ധിക്കുന്ന പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഹൃദ്രോഗത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശുന്ന വിലമതിക്കാനാവാത്ത പുസ്തകങ്ങളാണ് ഡോ. ജോര്‍ജ്ജ് തയ്യില്‍ രചിച്ച ഹാര്‍ട്ടറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം, ഹൃദ്രോഗചികിത്സ പുതിയ കണ്ടെത്തലുകളിലൂടെ, സ്ത്രീകളും ഹൃദ്രോഗവും, ഹൃദ്രോഗം: മുന്‍കരുതലും ചികിത്സയും, ഹൃദയപൂര്‍വ്വം ഒരു ഹെല്‍ത്ത് ഗൈഡ്, ഡോ.റഹീന ഖാദര്‍ രചിച്ച ഹൃദയം 101 ചോദ്യങ്ങളും ഉത്തരങ്ങളും, നമ്മുടെ ഹൃദയത്തെ പരിചരിക്കാം എന്നീ പുസ്തകങ്ങള്‍ക്ക് ഈ ലോകഹൃദയദിനത്തില്‍ പ്രസക്തി വര്‍ദ്ധിക്കുന്നു.
ഓരോ വീട്ടിലും നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കേണ്ട ഈ അമൂല്യഗ്രന്ഥങ്ങളില്‍ വ്യായാമം എപ്രകാരമാണ് ചെയ്യേണ്ടത്, മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍, സന്തോഷത്തോടെയുള്ള ജീവിതത്തിന്റെ പ്രാധാന്യം, അന്തരീക്ഷ മലിനീകരണത്തിലൂടെയുള്ള രോഗസാധ്യതകള്‍ തുടങ്ങിയ പൊതുജനാരോഗ്യവിഷയങ്ങള്‍ വിവിധ അധ്യായങ്ങളിലായി വിശദീകരിക്കുന്നു. അതോടൊപ്പം സ്വയം ലയിച്ച് ഇല്ലാതാകുന്ന സ്‌റ്റെന്റുകള്‍, ഹൃദ്രോഗം തടയുന്നതിനുള്ള ജനിതക വാക്‌സിന്‍, തളര്‍ന്ന ഹൃദയത്തിനുള്ള പ്ലാസ്റ്റര്‍ ചികിത്സ, കാര്‍ഡിയാക് ഷോക്ക്‌വേവ് തെറാപ്പി, ഹൃദ്രോഗത്തെ അകറ്റാനുള്ള മാഗ്ഗങ്ങള്‍, നൂതന ഹൃദ്രോഗ സൂചകങ്ങള്‍ തുടങ്ങി സാധാരണക്കാര്‍ക്ക് പരിചിതമല്ലാത്ത ഹൃദ്രോഗചികിത്സയിലെ ആധുനിക പ്രവണതകളുമാണ്ലുംഡോ. ജോര്‍ജ്ജ് തയ്യി ഡോ.റഹീന ഖാദറും ഈ പുസ്തകകങ്ങളിലൂടെ പരിചയപ്പെടുത്തുന്നത്.
The post ലോക ഹൃദയദിനത്തില്‍ ഓര്‍മ്മിക്കേണ്ട പുസ്തകങ്ങള്‍ appeared first on DC Books.