ഇന്ത്യന്‍ യുവത്വത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരന്‍ ചേതന്‍ ഭഗതിന്റെ പുതിയ നോവല്‍ ഒക്ടോബര്‍ ഒന്നിന് പ്രകാശിപ്പിക്കുന്നു. ‘വണ്‍ ഇന്ത്യന്‍ ഗേള്‍’ എന്ന നോവലിന്റെ പ്രകാശനം മുംബൈയില്‍ പ്രമുഖ ബോളിവുഡ് താരം കങ്കണ റെണൗത്താണ് പ്രകാശനം ചെയ്യുന്നത്.
ചേതന്‍ ഭഗതിന്റെ മറ്റു നോവലുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു സ്ത്രീയാണ് നരേറ്റര്‍. ഏറെക്കാലമായി ഒരു പെണ്‍കുട്ടി ആഖ്യാതാവുന്ന നോവല്‍ എന്ന ആഗ്രഹം ചേതന്റെ മനസ്സില്‍ ഉണ്ടായിരുന്നു. തന്റെ സ്ത്രീപക്ഷ നിലപാടുകള്‍ അദ്ദേഹം ഈ നോവലിലൂടെ വെളിപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രാധിക എന്ന കഥാപാത്രത്തിലൂടെയാണ് ‘വണ്‍ ഇന്ത്യന്‍ ഗേളിന്റെ’ കഥ ഇതള്‍ വിരിയുന്നത്.
ഹാരിപോട്ടറെ കടത്തിവെട്ടിയ മുന്‍കൂര്‍ ബുക്കിങ്ങാണ് പുസ്തകത്തിന് ഉണ്ടായിട്ടുള്ളത് എന്നൊക്കെ വാര്‍ത്തകള്‍ വന്നു. ബുക്കിങ്ങിന്റെ ആദ്യ രണ്ട് മണിക്കൂറുകള്‍ ചരിത്രം സൃഷ്ടിച്ചുവെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു. മുന്‍ സൂപ്പര്‍ ഹിറ്റ് നോവലുകളെല്ലാം ബോളിവുഡില്‍ സിനിമയായതു പോലെ ഇതും സിനിമയാകുമ്പോള്‍, ഇന്ത്യന്‍ ഗേളായി തനിക്ക് വേഷമിടണമെന്ന് നോവല്‍ പ്രകാശിതമാകും മുന്‍പ് വായിക്കാന്‍ അവസരം ലഭിച്ച കങ്കണ ആവശ്യപ്പെടുന്നു.
ബുക്ക് റിവീല്‍ ചെയ്തു കൊണ്ടുള്ള ഫേസ്ബുക്ക് വീഡിയോ രണ്ടു ലക്ഷത്തോളംപേര്‍ കണ്ടു. 6.97 ലക്ഷം പേര്‍ കണ്ട ട്രെയ്‌ലറും പുസ്തകത്തെക്കുറിച്ച് വായനക്കാര്‍ക്കുള്ള താല്പര്യം വ്യക്തമാക്കുന്നു.
The post ചേതന്‍ ഭഗതിന്റെ പുതിയ നോവല്‍ ഒക്ടോബര്‍ ഒന്നിന് പ്രകാശിപ്പിക്കുന്നു appeared first on DC Books.