Image may be NSFW.
Clik here to view.
നിങ്ങളുടെ മനസ്സ് ഒരു ജാലകമാണ്. ആ ജാലകത്തില്‍ക്കൂടിയാണ് നിങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്തെ നിങ്ങള്‍ നോക്കിക്കാണേണ്ടത്. അതുകൊണ്ട് ആ ജാലകത്തെ സ്വയംവൃത്തിയാക്കി തിളക്കമുള്ളതാക്കിവയ്ക്കുക- ജോര്‍ജ്ജ് ബര്‍ണാഡ് ഷാ
നമ്മുടെ മനോഭാവമാണ് എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നത്.നിഷേധാത്മകമായ മനോഭാവം( Attitude) നമ്മുടെ ജീവിതത്തെ പരാജയത്തിലേക്ക് തള്ളിവിടുന്നു. എന്തിനും ഏതിനും നിഷേധാത്മകമായ മനോഭാവം വച്ചുപുലര്‍ത്തുന്നവരെ നാം എന്നും കണ്ടുമുട്ടാറുണ്ട്. ലോകത്തെ മുഴുവന്‍ അവര്‍ പുച്ഛിക്കുകയും എല്ലാത്തിനെയും പഴിക്കുകയും നിരാശയോടെ പെരുമാറുകയും ഒന്നും ഒരുകാലത്തും ശരിയാകില്ലെന്ന് ഉറപ്പിച്ച് പറയുകയും ചെയ്യും. ഇത് അവരുടെ ജീവിതം മുഴുവന്‍ ദുഷ്‌കരമാക്കുകയും മറ്റുള്ളവരുടെ പോസറ്റീവ് എനര്‍ജിയെ നഷ്ടപ്പെടുത്തുകയും ചെയ്യും. ഇത്തരക്കാരെ എങ്ങനെ തുറന്നമനസ്സോടെ പ്രസന്നമായ ചിന്തകളോടെ കാര്യങ്ങളെ സമീപിക്കുകയും ഫലവത്തായി ചെയ്തുതീര്‍ക്കുയും ചെയ്യാം എന്ന് പറഞ്ഞുതരുന്ന കൃതിയാണ് ജെഫ് കെല്ലര്‍ രചിച്ച ആറ്റിറ്റിയൂട് ഈസ് എവരിതിങ് (Attitude is Everything). ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ മനോഭാവം അതാണ് എല്ലാം എന്ന പേരില്‍ ഡി സി ബുക്‌സ് പുറത്തിറക്കുകയുണ്ടായി. ശ്രീരാജ് കൊളേല്‍ വിര്‍ത്തനംചെയ്ത ഈ ഗ്രന്ഥത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി.
Image may be NSFW.
Clik here to view.നിങ്ങളുടെ ചിന്ത പോസറ്റീവോ, നെഗറ്റീവോ ആകട്ടെ, നിങ്ങളെ സഹായിക്കാന്‍ തീര്‍ച്ചയായും ഈ പുസ്തകത്തിനാകും. ചിന്തകളിലും മനോഭാവങ്ങളിലും നിഷേധാത്മകത നിറഞ്ഞുനില്‍ക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ നിരാശപ്പെടത്. മറിച്ച് ഈ പുസ്തകത്തിലെ ആശയങ്ങളെ സ്വജീവിതത്തിലേക്ക് സാംശീകരിക്കുക. അത് നിങ്ങളില്‍ വളരെ പോസറ്റീവായ ഒരു ചിന്താഗതിയും മനോഭാവവും ഉണ്ടാക്കി അവശ്വസനീയമാംവിധം നിങ്ങളുടെ ജീവിതത്തെ പുരോഗതിയുടെ പാതയില്‍ എത്തിക്കും. മനോഭാവങ്ങളില്‍ വളരെ അനുകൂലമായ നിലപാടുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ ഈ പുസ്തകം നിങ്ങളെ കൂടുതല്‍ ഉന്നതിയിലെത്തിക്കും.
വായിക്കാനുള്ള സൗകര്യത്തിനായി ഈ പുസ്തകത്തെ മൂന്ന് ഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു. നമ്മുടെ വിശ്വാസങ്ങളും മനോഭാവങ്ങളും ആത്യന്തികമായി എങ്ങനെ നമ്മുടെ വിധിനിര്‍ണ്ണയിക്കുന്ന ഘടകങ്ങളായിത്തീരുന്നു എന്നതാണ് ആദ്യഭാഗത്തെ പ്രതിപാദ്യവിഷയം. നമ്മുടെ മനോഭാവം വാക്കുകളിലൂടെ പ്രതിഫലിക്കുന്നത് എങ്ങനെയാണെന്നും നമ്മുടെ സംസാരരീതി എങ്ങനെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാമെന്നും രണ്ടാം ഭാഗം ചര്‍ച്ചചെയ്യുന്നു. മൂന്നാംഭാഗം നമ്മുടെ യാത്രയുടെ അന്ത്യമാണ്. നല്ല ചിന്തയും സംസാരരീതിയും എങ്ങനെ നമ്മുടെ ജീവിതവിജയത്തിന് കാരണമാകുന്നു എന്ന് ചര്‍ച്ചചെയ്യുന്നു.