കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ഒരു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ കെ ആര്‍ മീരയുടെ ആരാച്ചാര്‍, നാല് വ്യത്യസ്തകവറുകളിലായി പുറത്തിറങ്ങിയ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം , പെരുമാള്‍ മുരുകന്റെ കീഴാളന്‍, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ , തുടങ്ങിയ പുസ്തകങ്ങളാണ് പോയവാരം ബെസ്റ്റ് സെല്ലറിന്റെ ആദ്യപട്ടികയിലെത്തിയത്.
ഡി സി ഇയര്‍ ബുക്ക് -2018, അര്‍ദ്ധനാരീശ്വരന്‍, നനഞ്ഞുതീര്‍ത്ത മഴകള്‍, മഞ്ഞവെയില്‍ മരണങ്ങള്‍, കഥകള്‍ കെ ആര്‍ മീര, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, ആമി, നൃത്തം ചെയ്യുന്ന കുടകള്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, എം ടി കഥകള്‍, കഥകള്‍ ഉണ്ണി ആര്‍, കുട നന്നാക്കുന്ന ചോയി,, ഇരുളടഞ്ഞകാലം, ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍, വഴിത്തിരിവുകള്‍, ദൈവത്തിന്റെ പുസ്തകം , കഥകള്‍ സന്തോഷ് ഏച്ചിക്കാനം, കരിക്കോട്ടക്കരി, ലോല, പ്രാണന്‍ വായുവിലലിയുമ്പോള്‍, എന്നീ പുസ്തകങ്ങളും തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഒരു കാലത്ത് ഏറെ ചര്‍ച്ചാവിഷയമായിരുന്ന മാധവിക്കുട്ടിയുടെ ആത്മകഥാംശമായ എന്റെ കഥ,എന്ന പുസ്തകമാണ് ഇന്ന് പുസ്തകവിപണിയില്‍ തിളങ്ങിനില്‍ക്കുന്നത്. കമലിന്റെ ആമി സിനിമ ഇറങ്ങിയതോടെ എന്റെ കഥ വായിക്കാനായി വായനക്കാര്‍ കൂടിയിരിക്കുകയാണ്.