Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്

$
0
0

പെണ്ണായി പിറന്ന ഏതൊരാള്‍ക്കും ഉണ്ടാകും ഒരു പീഡന കഥയെങ്കിലും പറയുവാന്‍ പ്രത്യേകിച്ചും കേരളത്തിലെ സ്ത്രീ ജന്മങ്ങള്‍ക്ക്. അവര്‍ സാമൂഹ്യസ്ഥിതിയില്‍ ഏതു തട്ടില്‍ നിന്നുള്ളവരായാലും ഒരു ദുരനുഭവമെങ്കിലും ഉള്ളവരായിരിക്കും. ഇവിടെ പ്രമുഖ എം.പി. ജോസ് കെ മാണിയുടെ പത്‌നിയും കെ എം മാണിയുടെ ദൗഹിത്രിയുമായ നിഷ ജോസിനും അത്തരമൊന്ന് പറയാനുണ്ട്. ആഗോളതലത്തിലെ സ്ത്രീ പീഡനവിരുദ്ധ പ്രചരണ വേദിയായ ‘മീ ടൂവില്‍’ പങ്കു ചേര്‍ന്നു കൊണ്ട് അവര്‍ ആ ദുരനുഭവം വിവരിക്കുകയാണ് ഡി സി ബുക്‌സിന്റെ എക്‌സ്പ്രഷന്‍സ് എന്ന ബാനറില്‍ പുറത്തിറക്കിയ ഇംഗ്ലിഷ് പുസ്തകമായ ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് ( The Other Side of This Life) എന്ന കൃതിയില്‍.

പുറമേ കാണുന്ന ജീവിത ചിത്രത്തിനപ്പുറത്തെ പല ജീവിതാവസ്ഥകളും അനുഭവങ്ങളും അവതരിപ്പിക്കാനാണ് 59 കുറിപ്പുകളുള്ള ഈ പുസ്തകത്തിലൂടെ നിഷ ജോസ് ശ്രദ്ധിച്ചിട്ടുള്ളത്.രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പല പ്രമുഖരുടെയും അറിയപ്പെടാത്ത മുഖങ്ങള്‍ കാണാന്‍ ഈ കൃതിയിലൂടെയാകും. സ്ത്രീയുടെ അന്തസ്സുയര്‍ത്തിപ്പിടിക്കാന്‍ ഏവരെയും പ്രേരിപ്പിക്കുന്നതാണ് ഈ കുറിപ്പുകള്‍ എന്നതിനാല്‍ത്തന്നെ പുസ്തകമിറക്കുമ്പോള്‍ത്തന്നെ ഇത് വിവിധ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നു.

മാര്‍ച്ച് 15ന് കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിഭായിയാണ് ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് പ്രകാശനം ചെയ്തത്.

 


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>