Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

ഫാസിസത്തിനെതിരെയുള്ള 100 കവിതകള്‍..

$
0
0

ഫാസിസത്തിനെതിരെയുള്ള 100 കവിതകളുടെ സമാഹാരമാണ് മോഡിഫൈ ചെയ്യപ്പെടാത്തത്. മലയാളത്തിലെ പ്രശസ്തരായ 100 എഴുത്തുകാര്‍ ഫാസിസത്തിനെതിരെ എഴുതിയ കവിതകളും 25 ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫാസിസ്റ്റുകളാല്‍ കൊലചെയ്യപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകയും സാമൂഹികപ്രവര്‍ത്തകയുമായ ഗൗരിലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ് എഴുതിയ ‘ഗൗരി’ എന്ന കവിതയോടെയാണ് പുസ്തകം ആരംഭിക്കുന്നത്.

‘മോഡിഫൈ ചെയ്യപ്പെടാത്തത്’ എന്ന ഈ സമാഹാരം തീര്‍ച്ചയായും സംഘപരിവാര്‍ ഫാസിസത്തിനെതിരെയുള്ള എഴുത്തുകാരുടെയും ചിത്രകാരരുടെയും പ്രതിരോധമാണ്. ആരുടെയും ഇച്ഛകള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കും മുന്നില്‍ രാഷ്ട്രീയവും ജീവിതവും നിലപാടുകളും എഴുത്തും വരയും ഒന്നും ‘മോഡിഫൈ’ ചെയ്യാന്‍ ഉദ്ദേശ്യമില്ല എന്നുതന്നെയാണ് പുസ്തകത്തിലൂടെ തുറന്നുപറയുന്നത്.

മാദ്ധ്യമപ്രവകര്‍ത്തകനായ ‘നദി’ആണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. ആര്‍ട്ട് എഡിറ്റര്‍ സുനില്‍ അശേകപുരം. ഡി സി ബുക്‌സാണ് പ്രസാധകര്‍.

പുസ്തകത്തിന് നദി എഴുതിയ ആമുഖ കുറിപ്പില്‍ നിന്ന്;

കെട്ടകാലത്ത് പാട്ടുണ്ടോ?
ഉണ്ട്, അത് കെട്ടകാലത്തെക്കുറിച്ചുള്ള പാട്ടുകള്‍ ആയിരിക്കുമെന്ന് ചരിത്രപരമായി പറഞ്ഞുവെച്ചത് ബ്രഹ്ത് ആണ്. ഒരര്‍ത്ഥത്തില്‍ ഏതൊരു കാലവും അടയാളപ്പെടുക ആ കാലഘട്ടത്തിലെ ‘കെട്ടകാലത്തെ’ക്കുറിച്ചുള്ള പാട്ടുകളുടെയും ചിത്രങ്ങളുടെയുമെല്ലാം പേരിലും കൂടിയായിരിക്കും. വലിയ മാറ്റങ്ങളൊന്നുംതന്നെ ഇല്ലാതെ ചരിത്രം കെട്ടകാലങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. വര്‍ഗ്ഗസമരങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെയും സമരചരിത്രങ്ങള്‍ അതു വ്യക്തമാക്കുന്നുണ്ട്. ആ ചരിത്രം ഇല്ലാതായിട്ടില്ല. പഴയ വര്‍ഗ്ഗങ്ങളുടെ സ്ഥാനത്ത് പുതിയ വര്‍ഗ്ഗങ്ങളെയും പഴയ മര്‍ദ്ദകസാഹചര്യങ്ങളുടെ സ്ഥാനത്ത് പുതിയ മര്‍ദ്ദകസാഹചര്യങ്ങളെയും പഴയ സമരരൂപങ്ങളുടെ സ്ഥാനത്ത് പുതിയ സമരങ്ങളെയും പ്രതിഷ്ഠിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ആയതിനാല്‍ത്തന്നെ ഇന്നും അനുസ്യൂതമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ചൂഷണത്തിനെതിരേ, അടിച്ചമര്‍ത്തലിനെതിരേ, അരികുവല്‍ക്കരണത്തിനെതിരേ പ്രതിരോധത്തിന്റെ പുതിയ ഗാഥകള്‍ ചരിത്രത്തില്‍ രചിക്കാന്‍ നാം നിര്‍ബന്ധിതരായിക്കൊണ്ടിരിക്കുന്നു. അത്തരമൊരു ചരിത്രപരമായ ദൗത്യമാണ് ഈ പുസ്തകം ഏറ്റെടുക്കുന്നത്.

കെട്ടകാലത്ത് പാട്ടൊന്നും ഇല്ലാതാകുന്നില്ല. മറിച്ച്, ആ കാലത്തെ ക്കുറിച്ചുള്ള പാട്ടുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് ബ്രഹ്തും മര്‍ദ്ദകവര്‍ഗ്ഗങ്ങള്‍ക്കും മര്‍ദ്ദകസാഹചര്യങ്ങള്‍ക്കും ഒപ്പം പുതിയ സമരരൂപങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് മാര്‍ക്‌സും അര്‍ത്ഥഗര്‍ഭമായി യോജിക്കുന്നിടത്താണ് നൊമ്പരപ്പെടുത്തുന്നതും അതേസമയം പ്രതീക്ഷയറ്റു പോകാത്തതുമായ മനുഷ്യന്റെ പോരാട്ടത്തുടര്‍ച്ചയുടെ ചരിത്രം സ്ഥാനപ്പെടുന്നത്. പ്രതിരോധത്തിന്റെ ചരിത്രപരമായ സംഘര്‍ഷത്തിന്റെ അതേ രാശിയിലാണ് ജര്‍മ്മന്‍ ദേശീയ സങ്കുചിതവാദികളാല്‍ വധിക്കപ്പെട്ട റോസാ ലക്‌സംബര്‍ഗിന്റെ തുടര്‍ച്ച ഇങ്ങ് ഇന്ത്യന്‍ ഹിന്ദുത്വശക്തികളാല്‍ വധിക്കപ്പെട്ട ഗൗരി ലങ്കേഷില്‍ തൊട്ടുനില്‍ക്കുന്നത്. അവിടെയാണ് ഫാസിസത്തിന്റെ, അസഹിഷ്ണുതയുടെ, ധൈഷണികപ്പേടി യുടെ, നിഷ്ഠുരവാഴ്ചയുടെ ഭീതിദമായ താളുകള്‍ തുന്നിച്ചേര്‍ക്കപ്പെടുന്നത്. വസ്തുനിഷ്ഠമായി ചരിത്രമെഴുതുന്ന, ചിത്രം വരയ്ക്കുന്ന, പാട്ടെഴുതുന്ന, സൈദ്ധാന്തീകരണങ്ങളിലേക്കു വെളിച്ചം വീശുന്ന, മുഴുവന്‍ മനുഷ്യരുടെയും നാവറുക്കാനും തലകൊയ്യാനുമായി ഫാസിസ്റ്റുകള്‍ വെമ്പിനില്‍ക്കുകയാണ്. അതിനാലാണ് കെട്ടകാലത്ത് രചിക്കപ്പെടുന്ന പാട്ടുകളും ചിത്രങ്ങളും ചിന്തകളും രാഷ്ട്രീയമായിത്തീരുന്നത്. എതിര്‍പ്പിന്റെ ഒരൊച്ചപോലും, നേര്‍ത്ത നിലവിളിപോലും ഫാസിസ്റ്റു വിരുദ്ധമായിത്തീരുന്നത്.

സവിശേഷ ഇന്ത്യന്‍ സാഹചര്യം ഭീതിയുടെ അന്തരീക്ഷമാണ്. ഹിന്ദുത്വവാദികള്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണ് ആ ഭീതി. അവരെ സംബന്ധിച്ചിടത്തോളം ഭീതിയുടെ അന്തരീക്ഷം എന്നും നിലനിര്‍ത്തുക എന്നത് അത്യാവശ്യമാണ്. ഭീതിയിലൂടെയാണ് ഫാസിസത്തിന്റെ സ്വരൂപം വളരുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന, ആശയവിനിമയം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയില്‍ അനുച്ഛേദം 21 പറയുന്നത് ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചാണ്. ഒരു മനുഷ്യന്റെ പിറവിയോടെ സാധ്യമാകുന്നതാണ് ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും. എന്നിട്ടും ഭരണഘടനയില്‍ അത് പ്രത്യേകം എഴുതിച്ചേര്‍ത്തിരിക്കുന്നു എങ്കില്‍ നിലവിലെ അവസ്ഥ നേരത്തേ മുന്നില്‍ കണ്ടുകൊണ്ടു തന്നെയാകണം ഭരണഘടനാശില്പികള്‍ അങ്ങനെ എഴുതിയത്. ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ് ഫാസിസ്റ്റ് ഭരണകാലത്ത് സംഭവിക്കുന്നത്. ആശയവിനിമയത്തിനും അഭിപ്രായപ്രകടനത്തിനും ജീവിക്കാനും അവകാശമില്ലാതെ വരുന്ന ഭീതിദമായ അവസ്ഥ. ഇന്ത്യ ഒരു പരമാധികാര, സ്ഥിതിസമത്വ, മതേതര റിപ്പബ്ലിക്കാണ് എന്ന് ഭരണഘടനയുടെ ആത്മാവായ അതിന്റെ ആമുഖത്തില്‍ന്നെ പറയുന്നുണ്ട്. ആ സങ്കല്പങ്ങള്‍ തകര്‍ക്കാനാണ് ഹിന്ദുത്വ തീവ്രവാദികളും സംഘപരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയവും അസഹിഷ്ണുതയും അക്രമവുമുപയോഗിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, മതേതര കാഴ്ചപ്പാടുകളില്‍ അഭിമാനംകൊള്ളുന്ന ഈ രാജ്യത്തെ പൗരന്മാര്‍ ജാഗരൂകരായി മാറേണ്ട കാലഘട്ടത്തിലാണ് നാമിപ്പോള്‍. സംഘപരിവാര്‍ഫാസിസത്തിനെതിരേ ഒന്നിച്ചു പോരാടിയില്ലെങ്കില്‍ രാജ്യത്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമായിരിക്കും ഭാവിതലമുറയ്ക്ക് ലഭിക്കുക.

എഴുപത് വയസ്സിലെത്തിനില്‍ക്കുന്ന ജനാധിപത്യമാണ് നമ്മുടേത്. അവിടെയാണ് ഇന്നോളമുള്ള സാമ്പത്തികക്കൊള്ളയുടെ, കള്ളക്കടത്തിന്റെ ചരിത്രത്തെകുറിച്ച് സംസാരിച്ചു എന്ന ‘കുറ്റ’ത്തിന് കാഞ്ച ഐലയ്യ എന്ന ചരിത്രകാരനെതിരേ വധ ഫത്വ ഇറക്കാന്‍ ഹിന്ദുത്വവാദികള്‍ തീരുമാനിക്കുന്നത്. തങ്ങള്‍ പരത്തുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരേ ശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിച്ചു എന്നതാണ് നരേന്ദ്ര ധബോല്‍ക്കറെയും എം.എം. കല്‍ബുര്‍ഗിയെയും വധിക്കാനുള്ള കാരണം. ഹിന്ദുത്വത്തിന്റെ വ്യാജ നിര്‍മ്മിതികളെ അപനിര്‍മ്മിച്ചു എന്നതിനാണ് ഗോവിന്ദ് പന്‍സാരെ എന്ന കമ്മ്യൂണിസ്റ്റിന്റെ ജീവന്‍ അവരറുത്തത്. ഹിന്ദുത്വഭീകരതയെ തുറന്നുകാട്ടിയതിനാണ് ഗൗരി ലങ്കേഷിനെ വെടിയുണ്ടകളാല്‍ അവസാനിപ്പിച്ചുകളഞ്ഞത്. തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്തു എന്നതിനാണ് രോഹിത് വെമുലയ്ക്ക് ‘ആത്മഹത്യ’ എന്ന ശിക്ഷ അവര്‍ വിധിച്ചത്.
ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, യോഗേഷ് മാസ്റ്റര്‍, ചേതന തീര്‍ത്ഥഹള്ളി, ഡോ കെ.എസ്. ഭഗവാന്‍, ബഞ്ചഗെരെ ജയപ്രകാശ്, ദിവ്യ ഭാരതി തുടങ്ങിയ പുരോഗമന എഴുത്തുകാരും ചിന്തകരുമായ നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരുണ്ട്. ഒന്നും സ്വാഭാവികമല്ല. ഒന്നും വെറുതെയങ്ങ് കടന്നുപോകുന്നതുമല്ല. ഈ ഹിന്ദുത്വഭീകരത മരണതാണ്ഡവമാടുമ്പോള്‍, ഓരോ ചെറു മനുഷ്യരിലേക്കും അരിച്ചിറങ്ങുന്ന ഭയത്തെ അവര്‍ ആഘോഷിക്കുമ്പോള്‍, മറുപുറത്ത് രക്തസാക്ഷികളായവരുടെ വാക്കുകളും ചിന്തകളും ചേര്‍ന്ന് ചരിത്രം പുതിയ രസക്കൂട്ടുകള്‍ തീര്‍ക്കുന്നുണ്ട്, നിശ്ചയം…!


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>