ഡി സി ബുക്‌സും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും സംയുക്തമായി നടത്തുന്ന ലുലു ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവലില്‍ മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്‍ പങ്കെടുത്തു. യുഎഇ അജ്മന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സെപ്റ്റംബര്‍ 29ന് തുടക്കമിട്ട റീഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായി സെപ്റ്റംബര്‍ 30 ന് വൈകീട്ട് നടന്ന പൊതുസമ്മേളനത്തിലാണ് ടി ഡി രാമകൃഷ്ണന്‍ പങ്കെടുത്തത്. അദ്ദേഹം സദസ്യരുമായി സംവദിക്കുകയും തന്റെ എഴുത്തനുഭവങ്ങള്‍ പങ്കുവെക്കുകയും പ്രവാസലോകത്തെ വായനക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. 2016 വായനാവര്‍ഷമായി ആഘോഷിക്കാനുള്ള യുഎഇ ഭരണാധികാരികളുടെ തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഡി സി ബുക്‌സും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും സംയുക്തമായി റീഡിങ് ഫെസ്റ്റിവല്‍ നടത്തുന്നത്.
ഒന്‍പതു ദിനരാത്രങ്ങള്‍ നീണ്ടുനില്‍ക്കുന്ന ലുലു ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവലില്‍ പ്രശസ്ത എഴുത്തുകാരുമായുള്ള മുഖാമുഖ പരിപാടി, സംവാദം, പുസ്തക പ്രകാശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ അറബിക് ഭാഷയിലും ഇംഗ്ലിഷിലുമുള്ള ശ്രേഷ്ഠകൃതികളും ഏറ്റവും പുതിയ പുസ്തകങ്ങളുമടക്കം വലിയ ശേഖരമാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, ടീനേജ് ഫിക്ഷന്‍, കുട്ടികളുടെ പുസ്തകങ്ങള്‍, സെല്‍ഫ് ഹെല്‍പ്, പാചകം, തുടങ്ങിയവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്ന മേളയില്‍ ഇസ്ലാമിക പുസ്തകങ്ങളുടെ ശ്രേണി തന്നെ ഒരുക്കിയിട്ടുണ്ട്.
ഒക്ടോബര്‍ 7ന് നടക്കുന്ന സാംസ്‌കാരിക സന്ധ്യയില്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ ഡി ബാബുപോള്‍ പങ്കെടുക്കും. ഒക്ടോബര്‍ 8 ന് റീഡിങ് ഫെസ്റ്റിവല്‍ സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 055 287 8555 / 050 3699 397
The post ലുലു ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവലില്‍ ടി ഡി രാമകൃഷ്ണന്‍ പങ്കെടുത്തു appeared first on DC Books.