വായനയും എഴുത്തും വളരെ ഗൗരവമായി കാണുന്ന ഒട്ടേറെ പേര്‍ പ്രവാസലോകത്തുണ്ടെന്നും അതുകൊണ്ട് എഴുത്തുകാരെ പ്രവാസി എഴുത്തുകാരായും മുഖ്യധാര എഴുത്തുകാരായും തരംതിരിച്ചു കാണേണ്ടതില്ലെന്നും ടി ഡി രാമകൃഷ്ണന്‍ പറഞ്ഞു. അടുത്ത കാലത്തായി ഏറെ വിലമതിക്കുന്ന സാഹിത്യസംഭാവനകള്‍ പ്രവാസലോകത്തു നിന്നു വന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016 യുഎഇ വായനാവര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പും ഡിസി ബുക്‌സും ചേര്‍ന്ന് “റീഡേഴ്‌സ് വേൾഡ്” എന്ന പേരിൽ
അജ്മാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആരംഭിച്ച പുസ്തകമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യ സമ്മേളങ്ങളില്‍ ചെറുപ്പക്കാരുടെ സാന്നിധ്യം കുറവാണെങ്കിലും ലോകത്തിന്റെ പല കോണില്‍ നിന്നുള്ള ചെറുപ്പക്കാര്‍ നവ മാധ്യമങ്ങളില്‍ അങ്ങേയറ്റം ഉത്കണ്ഠയോടെ സാഹിത്യ ചര്‍ച്ചകള്‍ നടത്തുന്നു. ഇത് അതിയായ സന്തോഷം പകരുന്നു. ഇന്നത്തെ ചെറുപ്പക്കാരില്‍ വായന ശീലം കുറഞ്ഞു പോയിട്ടില്ല. എന്റെ എഴുത്തുകള്‍ പുതിയ തലമുറയെ മുന്നില്‍ കണ്ടാണെന്നും ടി.ഡി.രാമകൃഷ്ണന്‍ പറഞ്ഞു.
പണ്ടുണ്ടായിരുന്ന എഴുത്തുകാര്‍ സമൂഹം നേരിട്ടിരുന്ന പ്രശ്‌നങ്ങളെപ്പറ്റി എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഒരു പറ്റം സാഹിത്യകാരന്മാര്‍ നവ മാധ്യമങ്ങളിലൂടെ അവരുടെ ശബ്ദമുയര്‍ത്താറുണ്ട്. അവ എല്ലാവരിലേക്കും എത്തുന്നുമുണ്ട് എന്ന് ടി ഡി രാമകൃഷ്ണന്‍ പറഞ്ഞു. ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ ജയിംസ് കെ. വര്‍ഗീസ്, റീജ്യണല്‍ മാനേജര്‍ കെ. പി. തമ്പാന്‍, രവി ഡിസി എന്നിവര്‍ പങ്കെടുത്തു.
മേളയുടെ ഭാഗമായി സാഹിത്യ സംഗമം, കവിയരങ്ങ്, ചര്‍ച്ചകള്‍, പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖം, എഴുത്തുകാരില്‍ നിന്നു അവരുടെ കൈയൊപ്പോടു കൂടി പുസ്തകങ്ങള്‍ വാങ്ങിക്കാനുള്ള അവസരം എന്നിവയുണ്ടായിരിക്കും. ആറിന് വൈകീട്ട് ഏഴിന് അക്ഷരക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ ‘എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. വെള്ളിയാഴ്ച വൈകീട്ട് എട്ടിന് എഴുത്തുകാരനും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ ഡി ബാബുപോള്‍ പങ്കെടുക്കും. പുസ്തകമേള എട്ടിന് സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 055 287 8555 / 050 3699 397
The post പ്രവാസലോകത്തെ സാഹിത്യ സംഭാവനകള്‍ വലുതെന്ന് ടി.ഡി.രാമകൃഷ്ണന്‍ appeared first on DC Books.