പുസ്തകങ്ങളെ സ്‌നേഹിക്കുന്ന വായനക്കാര്‍ക്കായി ഈ നവരാത്രിക്കാലത്ത് ആകര്‍ഷകമായ ഓഫറും കൈനിറയെ സമ്മാനങ്ങളുമൊരുക്കി കാത്തിരിക്കുകയാണ് ഡി സി ബുക്‌സ്. നവരാത്രിയോടനുബന്ധിച്ച് ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന നവരാത്രിഫെസ്റ്റ് 2016 ഓഫര്‍ പ്രകാരം 500 രൂപയ്‌ക്കോ അതിനുമുകളിലോ പര്‍ച്ചേസ് ചെയ്യുന്ന കസ്റ്റമറിന് 50 രൂപ മുതല്‍ 1000 രൂപ (50, 100, 200, 500, 1000) വരെയുള്ള ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി ലഭിക്കുന്നതാണ്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഗിഫ്റ്റ് വൗച്ചറില്‍ ഏതെങ്കിലുമൊന്ന് കസ്റ്റമേഴ്‌സിന് ഉറപ്പായും ലഭിക്കുന്നതാണ്. ഈ ഓഫര്‍ ഒക്ടോബര്‍ 08 മുതല്‍ 12 വരെയാണുള്ളത്.
ഡി സി ബുക്‌സിന്റെ തിരുവനന്തപുരത്തും എറണാകുളത്തും എയര്‍പോര്‍ട്ട് റോഡിലുള്ള ഡി സി സ്‌റ്റോറുകള്‍ ഒഴികെയുള്ള കേരളത്തിലെ മറ്റെല്ലാസ്ഥലങ്ങളിലെയും കറന്റ് ബുക്‌സിന്റെയും ഡി സി ബുക്‌സിന്റയും സ്‌റ്റോറുകളില്‍ നിന്ന് പുസ്തകങ്ങള്‍വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമാണ്. കൂടാതെ ഡി സി റിവാര്‍ഡ്‌സ് അംഗങ്ങള്‍ക്ക് ഈ ഓഫര്‍പ്രകാരം ലഭിക്കുന്ന സമ്മാനത്തോടൊപ്പം പുസ്തകങ്ങള്‍ വാങ്ങുന്നതിനനുസരിച്ച് പോയിന്റുകളും ലഭിക്കും.
നവരാത്രി ഫെസ്റ്റിനോടനുബന്ധിച്ച് ഞായറാഴ്ചയും ഡി സി ബുക്‌സ് സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.
The post നവരാത്രിഫെസ്റ്റ് ആഘോഷിക്കൂ ഡി സി ബുക്‌സിനൊപ്പം appeared first on DC Books.