ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ് ഗര്‍ഭധാരണം. അമ്മയാവുക എന്നതാണ് സുമംഗലിയായ ഏതൊരു പെണ്ണിന്റെയും സ്വപ്‌നവും. എന്നാല്‍ മാനസികവും ശാരീരികവുമായി ഇതിന് തയ്യാറായിട്ടില്ല എങ്കില്‍ ഈ കാലയളവ് വിചാരിക്കുന്നത് പോലെ മനോഹരമായിരിക്കില്ല. ഈ ഒമ്പത് മാസക്കാലയളവില്‍ അമ്മയും കുഞ്ഞും സുരക്ഷിതമായി ഇരിക്കുന്നതിന് ഗര്‍ഭധാരണത്തിന് മുമ്പ് ശരിയായ തയ്യാറെടുപ്പ് നടത്തണം.
ഗര്‍ഭകാലവും പ്രസവവും കുഞ്ഞുമെല്ലാം ദാമ്പത്യത്തിലും ദമ്പതിമാരുടെ കുടുംബങ്ങളിലും സന്തോഷം നിറയ്ക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്ന പുണ്യകര്‍മ്മം അനുഷ്ടിക്കുന്ന അമ്മയും അതില്‍ ആദ്യന്തം പങ്കാളിയാവുന്ന അച്ഛനും ഉണ്ടായിരിക്കേണ്ട അറിവിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇത്തരത്തില്‍ കൂടുതല്‍ അറിവുകള്‍ പകരാന്‍ സഹായകമാകുന്ന പുസ്തകമാണ് ഗര്‍ഭസംരക്ഷണവും ശിശുപരിപാലനവും.
ദൈവത്തിന്റെ വരദാനമായി കിട്ടുന്ന ശിശുവിനെ വളര്‍ത്തി വീടിനും നാടിനും പ്രയോജനം ചെയ്യുന്ന ഒരു ഉത്തമ വൃക്തിയാക്കി മാറ്റാന്‍ അച്ഛനമ്മമാര്‍ക്ക് പ്രത്യേകിച്ച് ഒരു പരിശീലനവും ലഭിക്കാറില്ല. ഓരോ അച്ഛനമ്മമാരും അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന രീതിയിലോ മുതിര്‍ന്നവരുടെ ഉപദേശത്തിനനുസരിച്ചോ കുട്ടികളെ വളര്‍ത്തുന്നു. ഇവിടെയാണ് ഗര്‍ഭസംരക്ഷണവും ശിശുപരിപാലനവും എന്ന പുസ്തകത്തിന്റെ പ്രസക്തി. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കേണ്ടത് ഏങ്ങനെയെന്നും പ്രസവശേഷം കുഞ്ഞിനെ എങ്ങനെ കരുതലോടെ വളര്‍ത്താം എന്നിങ്ങനെ അമ്മമാരുടെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കുന്ന പുസ്തകമാണ് ഗര്‍ഭസംരക്ഷണവും ശിശുപരിപാലനവും.
ശിശുപരിപാലനത്തെക്കുറിച്ച് ശരിയായ അവബോധം ഉണ്ടായാല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ ഉത്തമ വ്യക്തിത്വമുള്ള പൗരന്മാരായി മാറുമെന്നതില്‍ സംശയമില്ല. ഇക്കാര്യങ്ങളില്‍ അറിവ് നല്‍കുവാനുള്ള പരിശ്രമമാണ് ഗര്‍ഭസംരക്ഷണവും ശിശുപരിപാലനവും എന്ന പുസ്തകം. അച്ഛനമ്മമാര്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ വളരെ ലളിതവും ആധികാരകവുമായി അവതരിപ്പിക്കുന്ന പുസ്തകം ആതുര ശുശ്രൂഷാ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഡോ. വി.കെ ജയകുമാറാണ് എഴുതിയിരിക്കുന്നത്. സമൂഹത്തിന് ഉത്തമമാതൃകയാകുവാന്‍ ആഗ്രഹിക്കുന്ന എല്ലാ ദമ്പതികളും നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം 2008ലാണ് പ്രസിദ്ധീകരിച്ചത്.
The post അമ്മമാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ appeared first on DC Books.