ഐ. എസ് ആർ ഒ മുൻ മേധാവി ജി. മാധവൻ നായർ ആത്മകഥയെഴുതുന്നു. ഡി സി ബുക്സ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച പുസ്തകമേളയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് ആത്മകഥയെഴുതുന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
ഐ. എസ്. ആർ. ഒ ജീവിതവും ഇരുവരെ കടന്നു പോയ പ്രധാന സംഭവങ്ങളും ആത്മകഥയിലുണ്ടാവുമെന്നും ജി. മാധവൻ നായർ പറഞ്ഞു. വസ്തുതകൾ മനസിലാക്കാതെയുള്ള സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള അഭിപ്രായ പ്രകടനങ്ങൾ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി സി പി നായര്‍ അധ്യക്ഷത വഹിച്ചു. ശശി തരൂരിന്റെ ‘ഇന്ത്യ ശാസ്ത്ര; നമ്മുടെ കാലത്തെ ചില രാഷ്ട്ര ചിന്തകള്‍’ എന്ന പുസ്തകം ടി പി. ശ്രീനിവാസൻ പ്രകാശിപ്പിച്ചു. പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവല്‍ ദ സ്‌പൈയുടെ മലയാള പരിഭാഷ ‘ചാരസുന്ദരി‘ ആസൂത്രണ ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ പ്രകാശിപ്പിച്ചു. രവി ഡി സി സ്വാഗതവും ആർ രാമദാസ് നന്ദിയും പ്രകാശിപ്പിച്ചു.
Summary In English.
DC Books Mega Book Fair commenced at Putharikandam Maidan Trivandrum
Former ISRO Chief G.Madhavan Nair inaugurated the DC Books Mega Book Fair commenced at Putharikandam Maidan Trivandrum. He announced that he will be writing his autobiography which chronicles his experiences at ISRO and the major events that had touched his life. He announced this in the inaugural speech at the fair. He also added that responding in social media without knowing the facts is dangerous.
The event was presided over by former chief secretary C.P.Nair. T.P.Sreenivasan released the book titled India sashtra:namude kalathe chinthakal written by Shashi Tharoor. The translation of Paulo Coelho’s much acclaimed latest novel ‘The Spy’ under the title ‘Charasundari ‘ was also released at the fair by Dr.B.Iqbal. Ravi Deecee welcomed the crowd and R.Ramdas rendered the Vote Of Thanks.
The post ജി മാധവൻ നായർ ആത്മകഥയെഴുതുന്നു appeared first on DC Books.