മുത്തേ പൊന്നേ പിണങ്ങല്ലേ… എന്ന ഗാനം അരിസ്‌റ്റോ സുരേഷ് എന്ന പാട്ടുകാരന് നല്‍കിയത് പാട്ടിലേക്കുള്ള പുതിയ വഴിയാണ്. സ്വന്തം ചുറ്റുപാടിലും നാട്ടിലും കര്‍മ്മമേഖലയിലും താന്‍ കണ്ട് കാഴ്ചകളും കഥകളും അനുഭവങ്ങളുമാണ് സുരേഷ് പാട്ടുകളാക്കിയത്. അവയെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് തുറന്നുവിട്ടത് സുഹൃത്തുക്കളായിരുന്നു. സുരേഷിന് ജീവിതത്തില്‍ ഏറ്റവും വലുത് സൗഹൃദങ്ങള്‍ തന്നെ.
അടുപ്പമുള്ള അഞ്ച് കൂട്ടുകാരെ പറയാന്‍ അരിസ്റ്റോ സുരേഷിനോട് പറഞ്ഞാല്‍ ആ പച്ചമനുഷ്യന്‍ കുഴങ്ങിപ്പോകും. അടുപ്പമുള്ള നൂറു കൂട്ടുകാരെ പറയട്ടേ? എന്നാവും തിരിച്ചുള്ള ചോദ്യം. സൗഹൃദത്തിന്റെ നറുനിലാവ് പൊഴിക്കുന്ന സുരേഷിനും കൂട്ടുകാര്‍ക്കും ഒപ്പം കുറച്ചുസമയം ചിലവഴിക്കാന്‍ അവസരം ഒരുങ്ങുന്നു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന ഡി സി ബുക്‌സ് പുസ്തകമേളയിലാാണ് ഈ അരങ്ങ് ഒരുങ്ങുന്നത്.
ഒക്ടോബര്‍ പത്താം തീയതി വൈകിട്ട് അഞ്ചുമണിക്കാണ് അരിസ്റ്റോ സുരേഷും സുഹൃത്തുക്കളും പുസ്തകമേളയുടെ ഭാഗമാകാന്‍ എത്തുന്നത്. സുരേഷ് രചിച്ച മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന പുസ്തകത്തിന്റെ ആസ്വാദനം അവിടെ നടക്കും. തുടര്‍ന്ന് കൂട്ടായ്മ ഒരു സംഗീത സായാഹ്നം ഒരുക്കും.
ഒക്ടോബര്‍ 23 വരെ നടക്കുന്ന പുസ്തകമേളയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 350-ല്‍പ്പരം പ്രസാധകരുടെ പത്ത് ലക്ഷത്തിലധികം പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. മെഡിക്കല്‍ സയന്‍സ്, എന്‍ജിനീയറിങ്, മാനേജ്‌മെന്റ് തുടങ്ങിയ അക്കാദമിക് മേഖലയിലെ പുസ്തകങ്ങളോടൊപ്പം ചരി്രതം, സാഹിത്യം തുടങ്ങിയ എല്ലാ മേഖലകളിലെയും പുസ്തകങ്ങളും ലഭ്യമാണ്. ലക്ഷക്കണക്കിനു പുസ്തകങ്ങള്‍ ഒരുക്കിയിരിക്കുന്ന ഈ മേളയില്‍ പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങളും വായനക്കാര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.
പതിനേഴു ദിവസം നീളുന്ന പുസ്തകമേളയില്‍ കേരളത്തിലെ സാമൂഹ്യസാംസ്‌കാരികരംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സാംസ്‌കാരിക സമ്മേളനങ്ങളും പുസ്തകപ്രകാശനങ്ങളും കലാസന്ധ്യകളും ഒരുക്കിയിട്ടുണ്ട്.
The post പുസ്തകമേളയില്‍ അരിസ്റ്റോ സുരേഷും സുഹൃത്തുക്കളും എത്തും appeared first on DC Books.