Image may be NSFW.
Clik here to view.പ്രമേഹം ഇപ്പോള്‍ ഒരു പകര്‍ച്ചവ്യാധി പോലെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതശൈലി ക്രമീകരിക്കാതെ രോഗത്തെ മരുന്നുകൊണ്ട് നേരിടുന്നവരാണ് കൂടുതലും. മറ്റുചിലരാകട്ടെ വേണ്ടസമയത്ത് മരുന്നുകള്‍ കഴിക്കാന്‍ തയ്യാറാകാത്തവരാണ്. മറ്റുചിലരാകട്ടെ ഉള്ളിലുള്ള രോഗം തിരിച്ചറിയാതെ നടക്കുന്നവരും. പ്രമേഹത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് രോഗം ഇത്രയധികം വ്യാപിക്കാനുള്ള കാരണമെന്ന് പറഞ്ഞാല്‍ തെറ്റുണ്ടാവില്ല.
പ്രമേഹം പൂര്‍ണ്ണമായി ചികിത്സിച്ച് മാറ്റാന്‍ സാധിച്ചില്ലെങ്കിലും രോഗത്തെ നല്ലപോലെ നിയന്ത്രിച്ചു നിര്‍ത്തിയാല്‍ സങ്കീര്‍ണ്ണതകളെ ഒഴിവാക്കി സാധാരണജീവിതം സാധ്യമാണെന്ന അറിവ് പ്രമേഹരോഗികള്‍ക്ക് ഉണ്ടാകണം. രോഗമില്ലാത്തവര്‍ക്ക് തങ്ങള്‍ വിചാരിച്ചാല്‍ പ്രമേഹത്തെ അകറ്റിനിര്‍ത്താന്‍ കഴിയുമെന്ന അറിവും വേണം. അതിലേക്ക് എല്ലാവരെയും നയിക്കുന്ന ഒരു ചുവടുവെയ്പാണ് പ്രമേഹത്തെ അകറ്റി നിര്‍ത്താം എന്ന പുസ്തകം.
മികച്ച കുടുംബക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും അന്ധതാനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രമേഹ ബോധവല്‍ക്കരണത്തിനും ലയണ്‍സ് ഇന്റര്‍നാഷനലിന്റെയും പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഡോ. ടി.എം.ഗോപിനാഥപിള്ളയാണ് പ്രമേഹത്തെ അകറ്റി നിര്‍ത്താം എന്ന പുസ്തകം തയ്യാറാക്കിയത്. പ്രമേഹരോഗികളറിയേണ്ട എല്ലാ കാര്യങ്ങളും രണ്ട് ഭാഗങ്ങളിലായി ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഇതിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിതം സ്വന്തമാകുമെന്നുറപ്പ്.
Image may be NSFW.
Clik here to view.ആസന്നഭാവിയില്‍ മറ്റേതൊരു രോഗം പോലെ പ്രമേഹവും ചികിത്സിച്ചുമാറ്റാം എന്ന തലത്തിലേക്ക് മാനവരാശി വികസിക്കുകയാണ്. ഇത്തരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന പരീക്ഷണനിരീക്ഷണങ്ങളെക്കുറിച്ചും പ്രമേഹത്തെ അകറ്റി നിര്‍ത്താം എന്ന പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്.
കാന്‍സര്‍ ഉള്‍പ്പടെയുള്ള ജീവിതശൈലീരോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിവരുന്ന ഡോ. ടി.എം.ഗോപിനാഥപിള്ള പൊന്‍കുന്നം ശാന്തിനികേതന്‍ ആശുപത്രിയില്‍ സീനിയര്‍ സര്‍ജനായി ജോലി ചെയ്തുവരുന്നു. ആരോഗ്യത്തിന്റെ കാണാപ്പുറങ്ങള്‍, ആരോഗ്യത്തോടെ ജീവിക്കാന്‍, ജീവിതശൈലീരോഗങ്ങള്‍, കാന്‍സര്‍ ഭീതി അകറ്റാം തുടങ്ങി അനവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
The post പ്രമേഹത്തെ അകറ്റി നിര്‍ത്താം appeared first on DC Books.