Image may be NSFW.
Clik here to view.
‘ദി സ്‌പൈ’ എന്ന തന്റെ പുതിയ നോവലിന്റെ മലയാള പരിഭാഷ ചാരസുന്ദരിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്ത് പൗലൊ കൊയ്‌ലോ. ലക്ഷക്കണക്കിന് ഫോളേവേഴ്‌സ് ഉള്ള തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലുമാണ് അദ്ദേഹം പുസ് തകത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ട്വിറ്ററിലും ഫേസ്ബുക്കിലും ചാരസുന്ദരിയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത പൗലൊ കൊയ്‌ലോ ഫേസ്ബുക്കില്‍ പുസ്തകത്തിന്റെ മലയാളപതിപ്പിനെക്കുറിച്ചുള്ള വിശേഷങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 7ന് ആരംഭിച്ച തിരുവനന്തപുരം ഡി സി ബുക്‌സ് പുസ്തകമേളയില്‍ ചാരസുന്ദരി പ്രകാശിപ്പിച്ചിരുന്നു.
സര്‍പ്പസൗന്ദര്യംകൊണ്ടും നര്‍ത്തനവൈഭവംകൊണ്ടും ചരിത്രത്തില്‍ ഒരു പ്രഹേളികയായി മാറിയ ചാരസുന്ദരി മാതാ ഹരിയുടെ അവിസ്മരണീയമായ ജീവിതത്തെ തന്റെ അനന്യമായ ഭാഷയില്‍ പൗലൊ കൊയ്‌ലോ വായനക്കാര്‍ക്കായി അവതരിപ്പിക്കുകയാണ് ചാരസുന്ദരിയില്‍. കബനി സിയാണ് വിവര്‍ത്തക. ഡി സി ബുക്‌സ് പുസ്തകത്തിന് ഏര്‍പ്പെടുത്തിയിരുന്ന പ്രി ബുക്കിങിന് ആവേശകരമായ സ്വീകരണം വായനക്കാര്‍ നല്‍കിയിരുന്നു.
Image may be NSFW.
Clik here to view.
The post സമൂഹമാധ്യമങ്ങളിലൂടെ ചാരസുന്ദരിയുമായി പൗലോ കൊയ്‌ലോ appeared first on DC Books.