Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

മിഷിമ –ജീവചരിത്രം- കെ. ജീവന്‍കുമാറിന്റെ വായനാക്കുറിപ്പ് വായിക്കാം

$
0
0

mishimaജാപ്പനീസ് സാഹിത്യകാരനും സംവിധായകനും നടനും സമര്‍ത്ഥനായ ഖഡ്ഗാഭ്യാസിയും കായികാഭ്യാസിയു മൊക്കെയായ യുക്കിയോ മിഷിമയെക്കുറിച്ച് ജോണ്‍ നെയ്ഥന്‍ എഴുതിയ ‘മിഷിമ എ ബയോഗ്രഫി’എന്ന കൃതിയുടെ മലയാള വിവര്‍ത്തനമാണ് മിഷിമ – ജീവചരിത്രം. മിഷിമ ആരായിരുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കുന്ന മിഷിമ – ജീവചരിത്രം എന്ന കൃതിയെ കുറിച്ച് അധ്യാപകനും വിവര്‍ത്തകനുമായ കെ. ജീവന്‍കുമാറിന്റെ വായനാനുഭവം വായിക്കാം.

‘മൃതിയുടെ വശ്യസുഗന്ധം’ – കെ. ജീവന്‍ കുമാര്‍

മൃതിയുടെ വന്യതയില്‍ അഭയം തേടിയ യുക്കിയോ മിഷിമയുടെ ജീവിതം അദ്ദേഹത്തിന്റെ നോവലുകള്‍ പോലെ വിസ്മയവും സ്‌തോഭവും ഉണര്‍ത്തുന്നു. ജോണ്‍ നെയ്ഥന്റെ ‘മിഷിമ എ ബയോഗ്രഫി’ എന്ന കൃതിയുടെ വിവര്‍ത്തനമായ മിഷിമ – ജീവചരിത്രം ഈ ജാപ്പനീസ് എഴുത്തുകാരന്റെ അനന്യമായ രചനാലോകത്തിന്റെയും പ്രകമ്പനമുളവാക്കിയ ആത്മഹത്യയുടെയും ചടുലമായ ആഖ്യാനമാണ്. ഗ്രീക്ക് ദുരന്തനാടകങ്ങളുടെ വശ്യതയാര്‍ന്ന ഈ ജീവചരിത്രം അതിന്റെ തനിമ ചോര്‍ന്നു പോകാതെ പരിഭാഷപ്പെടുത്തിയത് ശ്രീ. മുജീബ് റഹിമാന്‍ എം.എം. ആണ്. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ജാപ്പനീസ് സാഹിത്യ അദ്ധ്യപകനായിരുന്നു ജോണ്‍ നെയ്ഥന്‍. അദ്ദേഹം മിഷിമയുടെ ദി സെയ്‌ലര്‍ ഹു ഫെല്‍ ഫ്രം ഗ്രെയ്‌സ് വിത്ത് ദി സീ എന്ന നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മിഷിമയുടെ മരണവും ജീവിതവും എഴുത്തും തമ്മിലുള്ള ഇഴയടുപ്പങ്ങളെയും വൈരുദ്ധ്യങ്ങളെയും മിഴിവോടെ വരച്ചിടുന്ന ഈ കൃതി ജീവചരിത്രത്തിനുപരി എഴുത്തിന്റെ പ്രഭോചിതപാതകളും മരണാഭിമുഖ്യത്തിന്റെ ഇരുള്‍വഴികളും സ്വവര്‍ഗ്ഗരതി കാമനയുടെ വര്‍ണ്ണങ്ങളും ഉള്‍ക്കാഴ്ച്ചയോടെ വിശകലനം ചെയ്യുന്നു. സാഹിത്യനിരൂപണത്തിന്റെ സൂക്ഷ്മതയും മനഃശാസ്ത്രവിശകലനത്തിന്റെ ആധികാരികതയും പ്രകടമായ ഈ കൃതി രതി-മരണങ്ങളുടെ മദഗന്ധത്തില്‍ ആമഗ്നനായ ഒരു എഴുത്തുകാരന്റെ അപൂര്‍വ്വതയാര്‍ന്ന ജീവിതത്തിന്റെ നേര്‍ച്ചിത്രമാണ്.

ഇരുപതാം നൂറ്റാണ്ടിലെ ജാപ്പനീസ് നോവലിസ്റ്റുകളില്‍ പ്രമുഖരായ തനിസാക്കി (Junichiro Tanizaki) കവാബത്ത (Yazunari Kawabata) യുക്കിയോ മിഷിമ, കെന്‍സാബുറോ ഒയെ (Kenzaburo Oe) എന്നിവര്‍ മലയാളികള്‍ക്ക് പരിചിതമാണ്. ഇവരില്‍ എഴുത്തിനപ്പുറം ജീവിതംകൊണ്ടു ഭ്രമിപ്പിച്ച ഒരേയൊരാള്‍ മിഷിമ മാത്രമാണ്. മിഷിമയുടെ കൃതികള്‍പോലെ അദ്ദേഹത്തിന്റെ ആത്മഹത്യ അതിന്റെ തീവ്രമായ അക്രമാസ ക്തികൊണ്ടു ലോകത്തിനു ഒരു നിഗൂഢതയായിരുന്നു. വീരചരമമായി സമുറായ് സംസ്‌കാരം വിലയിരുത്തുന്ന തനതു ജാപ്പനീസ് രീതിയായ ഹരാകിരി അനുഷ്ഠിച്ചാണ് മിഷിമ തന്റെ മരണാഭിനിവേശം കൊണ്ടു ലോകത്തിനാകമാനം ഞെട്ടലുളവാക്കിയത്. ഇത് അനേകം വ്യാഖ്യാനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും രചനകള്‍ക്കും പ്രചോദനമായി. പ്രമുഖ ഫ്രഞ്ച് നോവലിസ്റ്റ് മാര്‍ഗ്യുറൈറ്റ് യോര്‍സനായുടെ (Marguerite Yourcenar) മിഷിമ – എ വിഷന്‍ ഒഫ് വോയിഡ്, പോള്‍ ഷ്‌റാഡര്‍(Paul Schrader) സംവിധാനം ചെയ്ത മിഷിമ – എ ലൈഫ് ഇന്‍ ഫോര്‍ ചാപ്‌റ്റേഴ്‌സ് എന്ന ചലച്ചിത്രം, ദി ട്രേയ്ഞ്ച് കേസ് ഒഫ് യുക്കിയോ മിഷിമ, യുക്കിയോ മിഷിമ – സമുറായ് റൈറ്റര്‍ എന്നീ ബിബിസി ഡോക്യുമെന്ററികള്‍, ആഡം ഡെറിയസും (Adam Darius) കസീമിര്‍ കൊലേയ്‌നിക്കും (Kazimir Kolesnik) ചേര്‍ന്ന് എഴുതിയ യുക്കിയോ മിഷിമ എന്ന നാടകം, 2012-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അരങ്ങേറിയ കോജി വകാമസ്തു (Koji Wakamastu) വിന്റെ 11:25 – ദി ഡേ ഹി ചോസ് ഹിസ് ഓണ്‍ ഫെയ്റ്റ് എന്നിവയില്‍ ശ്രദ്ധേയമാണ്.

നാല്പ്പതു നോവലുകളും പതിനെട്ടു നാടകങ്ങളും(തനതു Noh , Kabuki നാടകങ്ങള്‍ അടക്കം) ഇരുപതു കഥാസമാഹാരങ്ങളും രചിച്ച മിഷിമ അഭിനേതാവും വിദഗ്ദനായ വാള്‍പ്പയറ്റുകാരനും സഞ്ചാരിയുമായിരുന്നു. മൂന്നു പ്രാവശ്യം നൊബേല്‍ സമ്മാനത്തിനു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അദ്ദേഹം 45-ാം വയസ്സിലാണ് മരണത്തിന്റെ അഗ്നിശോഭയില്‍ വിലയം കൊണ്ടത്. കണ്‍ഫെഷന്‍സ് ഒഫ് എ മാസ്‌ക് എന്ന നോവലിലെ ‘മൃതിയും രാവും നിണവും’ (Death and night and blood) എന്ന വാക്കുകളില്‍ മിഷിമയുടെ ജീവിതത്തിന്റെ പ്രതിധ്വനിയുണ്ട്. മരണാഭിമുഖ്യവും രതിവാഞ്ഛയും വേര്‍ത്തിരിക്കാനാവാത്ത മിഷിമയുടെ എഴുത്തും ജീവിതവും വൈരുദ്ദ്യങ്ങള്‍ നിറഞ്ഞതായിരുന്നു. ബാല്യകാലം മുത്തശ്ശിയോടൊപ്പം ചിലവഴിച്ച മിഷിമ സ്‌ത്രൈമഭാവമുള്ള അനാരോഗ്യവാനായ ഒരു ബാലനായിരുന്നു. പില്‍ക്കാലത്ത് ആയോധനകല അഭ്യസിച്ച അദ്ദേഹം പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമായി മാറി. തികഞ്ഞ രാജ്യസ്‌നേഹിയായിരുന്ന അദ്ദേഹത്തെ സൈനികനെന്ന നിലയില്‍ യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നത് ഭയചകിതനാക്കി. പക്ഷേ ഉരുക്കിന്റെ കാഠിന്യമാര്‍ജ്ജിച്ച മനസ്സോടെ മിഷിമ വിരോചിതമായി പെരുമാറി. സാഹിത്യരചനയില്‍ ആവേശപൂര്‍വ്വം അഭിരമിച്ച അദ്ദേഹം ‘കലകൊണ്ടു മാത്രം സംതൃപ്തിപ്പെടുത്താനാവാത്ത എന്തോ ഒന്ന് തന്റെ ഉള്ളിലുണ്ടെന്ന്’ പ്രഖ്യാപിച്ചു. സ്വവര്‍ഗ്ഗരതി തല്പരനെങ്കിലും അദ്ദേഹം വിവാഹതനായി.

mimisha-jeevacharithramഅഭിജാതമായ സമുറായ് പാരമ്പര്യത്തിനിണങ്ങുന്ന പെരുമാറ്റ രീതി അവലംബിച്ച അദ്ദേഹം യുദ്ധാനന്തര ജാപ്പനീസ് സംസ്‌ക്കാരത്തെ വിമര്‍ശിച്ചു. എക്കാലവും മദ്ധ്യകാല ജാപ്പനീസ് സംസ്‌ക്കാരത്തിന്റെ ആരാധകനായിരുന്നു മിഷിമ. ഭാവനയില്‍ കണ്ട സമുറായ് വീരഗാഥകളെ സ്വജീവിതത്തില്‍ അനുകരിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്തു. മുറിവേറ്റ ശരീരത്തില്‍നിന്നുള്ള രക്തപ്രവാഹത്തില്‍ ആവേശംകൊണ്ട മിഷിമ അത്തരം ക്രൂരദൃശ്യങ്ങളെ മനുഷ്യന്റെ ഊര്‍ജ്ജസ്വലതയുടെ പ്രത്യക്ഷ പ്രതീകമായി കണ്ടു. 1948-ല്‍ എഴുതിയ ഒരു കുറിപ്പില്‍ ‘ഞാന്‍ എന്നെ ജീവനോടെ കീറിമുറിക്കും’ എന്ന് എഴുതി. കണ്‍ഫെഷന്‍സ് ഒഫ് എ മാസ്‌ക് എന്ന നോവലില്‍ അദ്ദേഹം ചെയ്തതും അതുതന്നെയായിരുന്നു. മൃത്യുവിന്റെ വശ്യതയ്ക്ക് വിധേയനായ തന്റെ സൗന്ദര്യശാസ്ത്രത്തിന്റെ ഉറവിടം സ്വവര്‍ഗ്ഗലൈംഗികതയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഈ നോവലിലെ ആത്മാംശമുള്ള പ്രധാന കഥാപാത്രത്തിലൂടെ തന്നില്‍ സ്വവര്‍ഗ്ഗലൈംഗികത അന്തര്‍ലീനമാണെന്നും ചോരയുടെയും മൃതിയുടെയും രൂക്ഷഗന്ധം വമിക്കുന്ന, ക്രൗര്യമാര്‍ന്ന രതിയുടെ ഭ്രമകല്പനകളില്ലാതെ ലൈംഗികവികാരം അനുഭവിക്കുവാനോ ജീവിതം തുടരുവാന്‍ പോലുമോ കഴിവില്ലാത്ത ഒരാളാണ് താനെന്ന തിരിച്ചറിവിലേക്കും നിര്‍ദ്ദയം സ്വയം നയിക്കുകയായിരുന്നു മിഷിമ.

മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടിയുള്ള സമുറായികളുടെ രക്തരൂഷിതമായ മരണം അദ്ദേഹത്തെ നിരന്തരം ആകര്‍ഷിച്ചു. ദൈവതുല്യനായ ചക്രവര്‍ത്തി എന്ന പരമ്പരാഗതമായ പ്രതിരൂപത്തില്‍ അകൃഷ്ടനായ മിഷിമ യഥാര്‍ത്ഥ ഹിരോഹിതോയെയല്ല, പൗരാണികമായ സ്മരണകളിലെ ആദര്‍ശ ചക്രവര്‍ത്തിയെയാണ് ആരാധിച്ചത്.

കലാസൗന്ദര്യത്തിലും രതിയുടെ വന്യതയിലുമാണ് ജീവചരിത്രകാരന്‍ മിഷിമയുടെ നിഗൂഢ വ്യക്തിത്വത്തിന്റെ പൊരുള്‍ തിരയുന്നതാണ്. തന്റെ കാമനകളാകെ സൗന്ദര്യത്തില്‍ അധിഷ്ഠിതമാണെന്ന് മിഷിമ തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുലീന പാരമ്പര്യത്തോടും ആചാരങ്ങളോടുമുള്ള അഭിനിവേശം മൂലം അവയില്‍നിന്നും ഉരുത്തിരിയുന്ന വീരമൃത്യു എന്നു വിവക്ഷിക്കുന്ന വയര്‍ കുത്തിപ്പിളര്‍ന്നുള്ള ഭീദിതമായ മരണത്തെ കലാസൗന്ദര്യത്തിന്റെ ഉദാത്തത നിറയുന്ന ഒന്നായി മിഷിമ വീക്ഷിച്ചു. സമകാലിക ലോകത്തിലെ ഈ പുരാതന ലോകത്തിന്റെ അസാനിദ്ധ്യം പരിഹരിക്കാനായി നൂറു യുവാക്കളുടെ ഒരു പരമ്പരാഗത സൈന്യത്തിന് മിഷിമ രൂപം കൊടുത്തു. ചക്രവര്‍ത്തിക്കുവേണ്ടി പൊരുതുകയായിരുന്നു. ഷീള്‍ഡ് സൊസൈറ്റി എന്ന ഈ സ്വകാര്യ സേനയുടെ ദൗത്യം. ചക്രവര്‍ത്തിയുടെ സുരക്ഷിതത്വം നിര്‍ണ്ണായകമായ ഒരു ആവശ്യകതയായിക്കണ്ട മിഷിമയെ സംബന്ധിച്ചിടത്തോളം ഇടതു-വലതു പ്രവണതയുള്ള ഏത് ഏകാധിപത്യ പ്രവണയും തന്റെ മുഖ്യ ശത്രുവായിരുന്നു. കാവ്യസങ്കല്‍പ്പത്തിലൂടെയാണ് അദ്ദേഹം ഈ വിവാദമുണര്‍ത്തുന്ന രാഷ്ട്രീയ നിലപാടില്‍ എത്തിയത്. ധനത്തിനും പുരോഗതിക്കും പിന്നാലെ പരക്കം പായുന്ന സമകാലിക ജപ്പാന്‍ ശപിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം കരുതി. ഭൗതികതയില്‍ ആമഗ്നമായി പുരാതനമായ ആത്മീയ പാരമ്പര്യം നഷ്ടമായ ആധുനിക ജപ്പാന്‍ വൈരൂപ്യത്തിന്റെ പാരമ്യതയില്‍ എത്തിയതായി മിഷിമയ്ക്കു തോന്നി.

സൗന്ദര്യത്തിനായുള്ള അടങ്ങാത്ത അഭിവാഞ്ഛ അദ്ദേഹത്തിന്റെയുള്ളില്‍ നാശോന്മുഖമായ, മരണാഭിമുഖ്യമാര്‍ന്ന ഒരു ശക്തിയായി രൂപം കൊണ്ടു. മൃത്യവിന്റെ ഇരുള്‍നിലങ്ങളില്‍ വശ്യമായ സൗന്ദര്യം ദര്‍ശിച്ച മിഷിമ ആ വന്യസുഗന്ധത്തില്‍ ഉന്മത്തനായി. ഇതോടൊപ്പം എത്ര കുതറിയാലും വിടാതെ വള്ളിപ്പടര്‍പ്പുകളാല്‍ ചുറ്റിപ്പിടിക്കുന്ന വികാരത്തിന്റെ ഒരു വനമായ സ്വവര്‍ഗ്ഗലൈംഗികതയിലും അദ്ദേഹം അഭിരമിച്ചു. പേട്രിയോട്ടിസം എന്ന നീണ്ടകഥയില്‍ ദേശാഭിമാനവും ലൈംഗികാസക്തിയും അനന്യമാവുകയും രതിയുടെ ലക്ഷ്യം മരണമായി രൂപാന്തരപ്പെടുകയും ചെയ്യുമ്പോള്‍ ദേശാഭിമാനവും മരണാസക്തിയായി മാറുന്നു. മിഷിമയുടെ ദി ടെംബിള്‍ ഒഫ് ദി ഗോള്‍ഡണ്‍ പവിലിയണ്‍ എന്ന വിഖ്യാത നോവലിലെ വിക്കുള്ള പുരോഹിത കഥാപാത്രം ഉദാത്തമായ ശില്പമാതൃകയുടെ സര്‍വ്വസൗന്ദര്യം അവാഹിക്കുന്ന ആ ദേവാലയം അഗ്നിക്കിരയാക്കുന്നത് സ്വന്തം വൈകല്യം ഉളവാക്കുന്ന നാണക്കേടില്‍നിന്നും രക്ഷ നേടുവാനാണ്. ദി സെയ്‌ലര്‍ ഹു ഫെല്‍ ഫ്രം ഗ്രെയ്‌സ് വിത്ത് ദി സീ എന്ന നോവലിലെ കൗമാരക്കാരുടെ സംഘം അവര്‍ ആരാധിക്കുന്ന നാവികനെ വധിക്കുന്നത് അയാള്‍ തന്റെ കാല്പനിക സൗന്ദര്യമെന്ന കുലീനദൗത്യം ഉപേക്ഷിച്ച് വിരസമായ സാധാരണത്വത്തിന്റെ പ്രതീകമായ ഒരു വിധവയെ വിവാഹം കഴിക്കുവാന്‍ ഒരുമ്പെടുന്നതിനാലാണ്. യശസ്സിനും മരണത്തിനും വേണ്ടിയുള്ള തന്റെ അന്വേഷണത്തിന്റെ പ്രതീകമായ സമുദ്രത്തിനും നേരേ പുറം തിരിക്കുന്ന അയാളെ, ആ വിധവയുടെ മകന്‍ ഉള്‍പ്പെട്ട 13 വയസ്സുകാരുടെ സംഘം നിര്‍ദ്ദയം കൊത്തിനുറുക്കുന്നു. മിഷിമയുടെ ജീവിതവും എഴുത്തും സംയോജിക്കുന്ന അദൃശ്യരേഖകള്‍ ഉള്‍ക്കാഴ്ച്ചയോടെ ജീവചരിത്രകാരന്‍ രേഖപ്പെടുത്തുന്നു. ജീവിതത്തില്‍നിന്നും വേറിട്ടു നില്‍ക്കുന്ന ഈ ഉദാത്ത സൗന്ദര്യം തിരഞ്ഞ മിഷിമ അതു മാത്രമല്ല മനുഷ്യന്റെ നിലനില്‍പ്പിന് ആധാരം എന്ന വസ്തുത തിരിച്ചറിഞ്ഞില്ല. ഈ കാല്പനിക സങ്കല്‍പ്പത്തില്‍നിന്നാണ് അദ്ദേഹത്തിന്റെ വാഴ്‌വിന്റെ ഒടുക്കം കുറിച്ച വിഷവൃക്ഷത്തിന്റെ വിത്തുകള്‍ ഉയിര്‍ക്കൊണ്ടത്. മൃത്യുവാഹിനിയായ ഈ സങ്കല്‍പ്പത്തില്‍ മരണവും ആത്മഹര്‍വും സൗന്ദര്യവും താദാത്മ്യം പ്രാപിക്കുന്നു. അത് ഏതോ വിശുദ്ധ സൗന്ദര്യത്തിനുവേണ്ടിയുള്ള അന്വേഷണവും മരണത്തോടുള്ള അഭിനിവേശവും വേറിട്ടതല്ലാതെയാകുന്നു. അത് ആത്മഹനനത്തിനുള്ള അനിവാര്യമായ രതികാമനയായി പരിണമിക്കുന്നു. സൗന്ദര്യത്തിന്റെ പാരമ്യതയും മരണവേദനയുടെ തീവ്രതയും ഉള്‍ക്കൊള്ളുന്ന ഈ കാല്പനിക സങ്കല്‍പ്പനം ജീവിതമാക്കി മാറ്റുകയായിരുന്നു മിഷിമ.

1970 നവംബര്‍ 25-ന് മിഷിമ തന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ കുലീന സൗന്ദര്യത്തിന്റെയും വീരോചിതമായ മരണത്തിന്റെയും സംയോജനം യാഥാര്‍ത്ഥ്യമാക്കി മാറ്റി. നാല് ഇനുചര•ാരോടൊത്ത് സൈനിക മേധാവി മസൂദയുടെ ഓഫീസിലേക്ക് കടന്നുചെന്നു. സേനാധിപനെ തന്ത്രപൂര്‍വ്വം ബന്ധിച്ച ശേഷം മട്ടുപ്പാവില്‍നിന്നു ചക്രവര്‍ത്തിയുടെ അധികാരം പുനസ്ഥാപിക്കുക എന്ന തന്റെ പഴഞ്ചന്‍ രാഷ്ട്രീയ വീക്ഷണം അവതരിപ്പിച്ചു. കൂക്കുവിളികളോടെയാണ് പട്ടളക്കാര്‍ അത് ശ്രവിച്ചത്. പ്രസംഗം അവസാനിപ്പിച്ച മിഷിമ ഹരാകിരി അനുഷ്ഠിച്ചു. സഹചരരില്‍ ഒരാള്‍ വളരെ പണിപ്പെട്ട് അദ്ദേഹത്തിന്റെ ശിരസ്സറുത്തു. ഭ്രാന്തമായ ആവേശം നിറഞ്ഞ പ്രഭാഷണവും അനുഷ്ഠാനത്തിന്റെ ഭൂതാവേശമാര്‍ന്ന മരണവും.

ചില ജീവിതങ്ങള്‍ അങ്ങനെയാണ്. ചരിത്രത്തിന്റെ നിരന്തര പ്രവാഹത്തിനൊപ്പം ചലിക്കാതെ അവ ഭൂതകാലത്തിലെ രമണീയമായ ഒരു നിമിഷത്തിന്റെയോ ചിന്തയുടെയോ തടവറയില്‍ സ്വയമൊടുങ്ങും. മിഷിമയുടെ ജീവിതം ഒരു കൊടുങ്കാറ്റിന്റെ വന്യത ആകമാനം ആവാഹിച്ചു. അനന്യമായ ആ കലാജീവിതത്തിന്റെ, സങ്കീര്‍ണ്ണമായ ആ വ്യക്തിത്വത്തിന്റെ നിഗൂഢ മാര്‍ഗ്ഗങ്ങളുടെ ആകസ്മികത നിറയുന്ന ആ ചിന്തയുടെ തീഷ്ണമായ കലാസൗന്ദര്യമാര്‍ന്ന രചനകളുടെ വേറിട്ട വീക്ഷണമാണ് മിഷിമ – ജീവചരിത്രം. ഒരുപക്ഷേ ദസ്തയേവ്‌സ്‌ക്കി ഒഴികെ, ഇതുപോലെ ജീവിതം കൊണ്ടു വിസ്മയിപ്പിച്ച ഒരു എഴുത്തുകാരന്‍ ലോകസാഹിത്യത്തില്‍ വേറേയുണ്ടാവില്ല. ഭീതിയുടെ സൗന്ദര്യം ചിതറുന്ന നാടകീയമായ മരണം വരിച്ച ഒരു കലാകാരനും വേറേയില്ല.

The post മിഷിമ – ജീവചരിത്രം- കെ. ജീവന്‍കുമാറിന്റെ വായനാക്കുറിപ്പ് വായിക്കാം appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>