Image may be NSFW.
Clik here to view.സിനിമ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി രൂപമെടുക്കുന്ന ഒരു ദൃശ്യരൂപമാണ്. ജനപ്രീതിയെ ആശ്രയിച്ച് നിലകൊള്ളുന്ന കലയാണത്. ഒരു സിനിമയ്ക്കുള്ളില്‍ നാം കേള്‍ക്കുന്നത് പരസ്പരം കൂടിക്കലര്‍ന്ന, വ്യത്യസ്ത സ്ഥായികളിലുള്ള ഏതാനും ശബ്ദങ്ങളാണെന്ന് കരുതിയാല്‍ അക്കൂട്ടത്തില്‍ നിന്ന് സംവിധായകന്റെ സ്വരം വേര്‍തിരിച്ചറിയാന്‍ കഴിയുമോ? അതിനു സാധിച്ചാല്‍ അതാ സംവിധായകന്റെ വിജയമോ പരാജയമോ?
ഒരുപാട് കലകളുടെ സമന്വയമായ ചലച്ചിത്രകലയെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. അഭിമാനകരമായ ഒട്ടേറെ പരീക്ഷണങ്ങള്‍ നടക്കുന്ന മലയാള സിനിമ അന്താരാഷ്ട്രതലത്തില്‍ പോലും പ്രശംസ നേടാറുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ സര്‍വ്വകലാശാലകള്‍ ചലച്ചിത്രകലയെ പഠന വിഷയമാക്കിയിരിക്കുന്നു. അത്തരത്തില്‍ മലയാളത്തിലെ ചലച്ചിത്രസാഹിത്യകൃതികളുടെ കൂട്ടത്തില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്ന പുസ്തകമാണ് ചലച്ചിത്ര പഠനങ്ങള്‍.
എം.ടി.വാസുദേവന്‍ നായര്‍, ഡോ. വി.രാജകൃഷ്ണന്‍, തോട്ടം രാജശേഖരന്‍, കെ.ജി.ജോര്‍ജ്ജ്, വിജയകൃഷ്ണന്‍, Image may be NSFW.
Clik here to view.രവിമേനോന്‍ തുടങ്ങി മികച്ച സാങ്കേതിക വിദഗ്ധരും കലാമര്‍മ്മജ്ഞരും ചലച്ചിത്രകലയെക്കുറിച്ചുള്ള തങ്ങളുടെ വിജ്ഞാനം പങ്കുവെയ്ക്കുന്ന പുസ്തകമാണ് ചലച്ചിത്ര പഠനങ്ങള്‍. 14 പ്രൗഢലേഖനങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകം എഡിറ്റ് ചെയ്തത് പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരാണ്.
മലയാളസാഹിത്യത്തിന്റെ വിവിധശാഖകളിലായി ഒട്ടേറെ മികച്ച കൃതികള്‍ സംഭാവന ചെയ്ത പി.കെ.പരമേശ്വരന്‍ നായരെ അനുസ്മരിക്കുന്നതിനായി പി.കെ.പരമേശന്‍ നായര്‍ സ്മാരക ട്രസ്റ്റ് പുറത്തിറക്കുന്ന ഗ്രന്ഥാവലിയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കൃതിയാണ് ചലച്ചിത്ര പഠനങ്ങള്‍. 2008ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
The post ഒരുപാട് കലകളുടെ സമന്വയമായ ചലച്ചിത്രകല appeared first on DC Books.