ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രഞ്ച് സൈനികരുടെ തോക്കിന്‍ കുഴലുകളുടെ മുന്‍പില്‍ ഒടുങ്ങിപ്പോയ, സര്‍പ്പസൗന്ദര്യംകൊണ്ടും നര്‍ത്തനവൈഭവംകൊണ്ടും ചരിത്രത്തില്‍ ഒരു പ്രഹേളികയായി മാറിയ മാതാ ഹരിയുടെ സാഹസിക ജീവിതം വിശ്വസാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ ‘ദ സ്‌പൈ’ എന്ന നോവലിലൂടെ വീണ്ടും പുനര്‍ജനിച്ചു.
വ്യവസ്ഥകളെ ചോദ്യംചെയ്യാന്‍ ധൈര്യം കാണിക്കുകയും അതിനു വിലയായി സ്വന്തം ജീവിതം നല്‍കേണ്ടി വരുകയും ചെയ്ത അവിസ്മരണീയമായ ജീവിതത്തെ തന്റെ അനന്യമായ ഭാഷയിലാണ് പൗലോ കൊയ്‌ലോ അവതരിപ്പിച്ചത്. ദ സ്‌പൈ ഇറങ്ങിയ ഉടന്‍തന്നെ പുസ്തകത്തിന്റെ മലയാള പരിഭാഷയും പുറത്തിറങ്ങി. പൗലോ കൊയ്‌ലോയുടെ കൃതികളെല്ലാം മലയാളത്തില്‍ അവതരിപ്പിച്ചിട്ടുള്ള ഡി സി ബുക്‌സാണ് ഈ കൃതി ചാരസുന്ദരി എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരം പുത്തരികണ്ടം മൈതാനിയില്‍ നടന്നുവരുന്ന ഡി സി പുസ്തകമേളയില്‍ ഒക്ടോബര്‍ 7ന് ചാരസുന്ദരി പ്രകാശിപ്പിച്ചു. ലോകമെങ്ങും ആരാധകരുള്ള പൗലോ കൊയ്‌ലോയുടെ ദ സ്‌പൈയ്ക്ക് ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തിലാണ് ആദ്യ വിവര്‍ത്തനം ഉണ്ടായത്. കബനി സിയാണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.
ചാരസുന്ദരിയുടെ കഥ വായിച്ചറിയാന്‍ കാത്തിരിക്കുന്ന മലയാള വായനക്കാര്‍ക്ക് ഡി സി ബുക്‌സിന്റെ എല്ലാ ശാഖകളിലിലും പുസ്തകം ലഭ്യമാണ്.
The post പുസ്തകശാലകളില്‍ തരംഗമാകാന്‍ ചാരസുന്ദരി appeared first on DC Books.