തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന ഡി സി ബുക്‌സ് പുസ്തകമേളയില്‍ സൗഹൃദത്തിന്റെ നറുനിലാവ് പൊഴിച്ചുകൊണ്ട് ഗായകനും, നടനുമായ അരിസ്റ്റോ സുരേഷും സുഹൃത്തുക്കളും എത്തി. അരിസ്റ്റോ സുരേഷിന്റെ ‘മുത്തേ പൊന്നേ പിണങ്ങല്ലേ‘ എന്ന പുസ്തകത്തിന്റെ ആസ്വാദനവും സംഗീതസന്ധ്യയും പരിപാടിയുടെ വ്യത്യസ്തത കൊണ്ട് വേറിട്ട ഒന്നായിമാറി.
അരിസ്‌റ്റോ സുരേഷ്, നിരൂപകയും എഴുത്തുകാരിയും അധ്യാപികയുമായ വി.എസ്.ബിന്ദു, സുരേഷിന്റെ സുഹൃത്തുക്കളായ വിജയകുമാര്‍, ഷെരീഫ്, ജോണ്‍സന്‍ തുടങ്ങിയവര്‍ പുസ്തകത്തിന്റെ ആസ്വാദനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് അരിസ്‌റ്റോ സുരേഷും സുഹൃത്തുക്കളും അവതരിപ്പിച്ച സംഗീത സന്ധ്യയും നടന്നു.
ഒക്ടോബര്‍ 11 ചൊവ്വാഴ്ച വൈകിട്ട് 5.30ന് ചലച്ചിത്രതാരം ഇന്ദ്രന്‍സിന്റെ ആത്മകഥ എന്നു വിശേഷിപ്പിക്കാവുന്ന ‘സൂചിയും നൂലും’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. ബി. മുരളി, വിനയ് ഫോര്‍ട്ട്, ഷംസുദ്ദീന്‍ കുട്ടോത്ത്, ഇന്ദ്രന്‍സ് എന്നിവര്‍ പങ്കെടുക്കും.
The post ‘മുത്തേ പൊന്നേ പിണങ്ങല്ലേ…’ ആസ്വാദനവും സംഗീതസന്ധ്യയും നടന്നു appeared first on DC Books.