ഇന്ദ്രൻസിന്റെ ചിരി കറുത്ത ഫലിതമാണെന്ന് കഥാകൃത്ത് ബി മുരളി. ആ ചിരിയ്ക്കു പിറകിൽ വേദനയുടെ നിഴലുണ്ടെന്നും മുരളി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടക്കുന്ന ഡിസി പുസ്തകമേളയിൽ ഇന്ദ്രൻസിന്റെ സൂചിയും നൂലും എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധുപാൽ പുസ്തകം പ്രകാശനം ചെയ്തു. സുരേന്ദ്രനിൽ നിന്നും ഇന്ദ്രൻസിലേക്കുള്ള വളർച്ച അടയാളപ്പെടുത്തുന്ന പുസ്തകമാണ് സൂചിയും നൂലുമെന്ന് മധുപാൽ പറഞ്ഞു . ഇ എം രാധ പുസ്തകം ഏറ്റുവാങ്ങി. വി എസ് ബിന്ദു പുസ്തക പരിചയം നിർവ്വഹിച്ചു. പുസ്തകം തയ്യാറാക്കിയ മാധ്യമ പ്രവർത്തകനായ ഷംസുദ്ദീൻ കുട്ടോത്ത്, നടൻ പ്രേം കുമാർ, ഇന്ദ്രൻസ് എന്നിവർ പ്രസംഗിച്ചു.
പല തരത്തിലും പല നിറങ്ങളിലും ചിതറിക്കിടന്ന തന്റെ ജീവിതത്തുണിക്കഷണങ്ങളെ കൈയൊതുക്കത്തോടെ തുന്നിച്ചേര്‍ത്തെടുക്കുകയാണ് സൂചിയും നൂലും എന്ന പുസ്തകത്തിലൂടെ ഇന്ദ്രന്‍സ്. ഒരു സാധാരണ തയ്യല്‍ക്കാരനില്‍നിന്ന് അറിയപ്പെടുന്ന ചലച്ചിത്രനടനായി മാറിയ കഥ പറയുന്നതോടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടി ഓര്‍ത്തെടുക്കുകയാണ് ഈ ഓര്‍മ്മപ്പുസ്തകത്തിലൂടെ.
The post ഇന്ദ്രൻസിന്റെ ചിരി കറുത്ത ഫലിതം – ബി മുരളി appeared first on DC Books.