തലസ്ഥാന നഗരിയില്‍ പുസ്തകത്തിന്റെ വിരുന്നൊരുക്കിക്കൊണ്ട് പുത്തരിക്കണ്ടം മൈതാനത്ത് തുടക്കമായ ഡി സി ബുക്‌സ് മെഗാബുക്‌ഫെയറില്‍ ചലച്ചിത്രതാരം ഇന്ദ്രന്‍സിന്റെ ആത്മകഥ എന്നു വിശേഷിപ്പിക്കാവുന്ന ‘സൂചിയും നൂലും’ പ്രകാശിപ്പിക്കുന്നു. ഒക്ടോബര്‍ 11 ചൊവ്വാഴ്ച വൈകിട്ട് 5.30ന് പുത്തരിക്കണ്ടംമൈതാനത്ത് നടക്കുന്ന പുസ്തകപ്രകാശനചടങ്ങില്‍ ബി. മുരളി, വിനയ് ഫോര്‍ട്ട്, ഷംസുദ്ദീന്‍ കുട്ടോത്ത്, ഇന്ദ്രന്‍സ് എന്നിവര്‍ പങ്കെടുക്കും.
പല തരത്തിലും പല നിറങ്ങളിലും ചിതറിക്കിടന്ന തന്റെ ജീവിതത്തുണിക്കഷണങ്ങളെ കൈയൊതുക്കത്തോടെ തുന്നിച്ചേര്‍ത്തെടുക്കുകയാണ് സൂചിയും നൂലും എന്ന പുസ്തകത്തിലൂടെ ഇന്ദ്രന്‍സ്. ഒരു സാധാരണ തയ്യല്‍ക്കാരനില്‍നിന്ന് അറിയപ്പെടുന്ന ചലച്ചിത്രനടനായി മാറിയ കഥ പറയുന്നതോടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടി ഓര്‍ത്തെടുക്കുകയാണ് ഈ ഓര്‍മ്മപ്പുസ്തകത്തിലൂടെ.
ഒക്ടോബര്‍ 7ന് തുടക്കമായ പുസ്തകമേളയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 350ല്‍പ്പരം പ്രസാധകരുടെ പത്ത് ലക്ഷത്തിലധികം പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. മെഡിക്കല്‍ സയന്‍സ്, എന്‍ജിനീയറിങ്, മാനേജ്‌മെന്റ് തുടങ്ങിയ അക്കാദമിക് മേഖലയിലെ പുസ്തകങ്ങളോടൊപ്പം ചരി്രതം, സാഹിത്യം തുടങ്ങിയ എല്ലാ മേഖലകളിലെയും പുസ്തകങ്ങളും ലഭ്യമാണ്. ലക്ഷക്കണക്കിനു പുസ്തകങ്ങള്‍ ഒരുക്കിയിരിക്കുന്ന ഈ മേളയില്‍ പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങളും വായനക്കാര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.
കൂടാതെ കേരളത്തിലെ സാമൂഹ്യസാംസ്‌കാരികരംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സാംസ്‌കാരിക സമ്മേളനങ്ങളും പുസ്തകപ്രകാശനങ്ങളും കലാസന്ധ്യകളും ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 12 സുഗതകുമാരിയുടെ പുതിയ കവിതാ സമാഹാരം പൂവഴി മരുവഴി എന്ന പുസ്തകത്തിന്റെ പ്രകാശനവും കാവ്യസന്ധ്യയും നടക്കും.
ഒക്ടോബര്‍ 23 വരെയാണ് പുസ്തകമേള.
The post ഇന്ദ്രന്‍സിന്റെ ഓര്‍മ്മ പുസ്തകം സൂചിയും നൂലും’ പ്രകാശിപ്പിക്കുന്നു appeared first on DC Books.