പോയവാരം പുസ്തകവില്പനയില്‍ മുന്നിലെത്തിയത് ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, സന്തേഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, കെ ആര്‍ മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, മീരയുടെ നോവല്ലകള്‍ എന്നീ പുസ്തകങ്ങളാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഈ പുസ്തകങ്ങള്‍തന്നെയാണ് ബെസ്റ്റ് സെല്ലറിന്റെ ആദ്യപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
ബെന്യാമിന്റെ ആടുജീവിതം, എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി, ലോകത്തെമാറ്റിമറിച്ച പ്രസംഗങ്ങള്‍, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതം, അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി തുടങ്ങിയ പുസ്തകങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
ക്രിസ്ത്യാനികള്‍ ക്രിസ്തുമതത്തിനൊരു കൈപുസ്തകം, ഭാഗ്യലക്ഷ്മിയുടെസ്വരഭേദങ്ങള്‍, എല്‍ ഡി സി മുന്‍ വര്‍ഷ ചോദ്യപേപ്പറുകളും അനുബന്ധ വസ്തുതകളും, പ്രിയ എ എസിന്റെ ഓര്‍മ്മയാണ് ഞാന്‍ തുടങ്ങിയവയും പോയവാരം ഏറെ ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തിലെ ക്ലാസിക് കൃതികളില്‍ മുന്നില്‍നില്‍ക്കുന്നത് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം തന്നെയാണ്. പെരുമ്പടവത്തിന്റെ സങ്കീര്‍ത്തനം പോലെ , എം ടി യുടെ രണ്ടാമൂഴം, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,ബഷീറിന്റെ ബാല്യകാലസഖി എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
വിവര്‍ത്തനകൃതികളില്‍ മുന്നില്‍നില്‍ക്കുന്നത് പൗലോകൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റാണ്, കലാമിന്റെ അഗ്നിച്ചിറകുകള്‍, മേനോഭാവം അതാണ് എല്ലാം, കൊയ്‌ലോയുടെ ഒഴുകുന്ന പുഴ പോലെ, കലാമിന്റെ എന്റെ ജിവിതയാത്ര, ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ , പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി എന്നിവയും വായനക്കാര്‍ തേടിയെത്തി.
The post വില്പനയില്‍ മുന്നിലെത്തിയ പുസ്തകങ്ങള്‍ appeared first on DC Books.