മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ താഹ മാടായി രചിച്ച ‘ആയിരത്തൊന്ന് മലബാര്‍ രാവുകള്‍‘ എന്ന പുതിയ നോവല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. മലബാര്‍ മുസ്‌ലീങ്ങളുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ സ്വത്വാവിഷ്‌കരണമാണ് ഈ നോവല്‍. പ്രമേയപരിസരം, ആഖ്യാനഘടന, ഭാഷ എന്നിവയിലെല്ലാം മൗലികവും നൂതനവുമായ ഭാവുകത്വം സൃഷ്ടിക്കുന്ന ‘ആയിരത്തൊന്ന് മലബാര്‍ രാവുകള്‍‘ മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള വലിയ സത്യങ്ങള്‍ അനാവരണം ചെയ്യുന്നു.
നോവല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കായി ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ പ്രീബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. 120 രൂപ വിലയുള്ള നോവല്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറിലൂടെ വാങ്ങിക്കുമ്പോള്‍ 108 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഇസ്‌ലാം മതവിശ്വാസികള്‍ വിശുദ്ധദിനമായി കരുതിപ്പോരുന്ന റമദാന്‍ മാസത്തിലെ ഇരുപത്തിയേഴാം രാവിലാണ് നോവലിന്റെ പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നത്.
സൈനുല്‍ ആബിദാണ് നോവലിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ അഞ്ചാം തീയതി ചെറിയ പെരുന്നാള്‍ ദിനത്തില്‍ നോവല്‍ പ്രസിദ്ധീകരിക്കും.
‘ആയിരത്തൊന്ന് മലബാര്‍ രാവുകള്‍’ പ്രീബുക്ക് ചെയ്യുന്നതിനായി സന്ദര്‍ശിക്കുക