കല്പ്പറ്റ: വയനാട് സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എഴുത്തുകാരന്‍ ബാലന്‍ വേങ്ങരയുടെ പുതിയ നോവല്‍ ആസിഡ് ഫ്രെയിംസിന്റെ പുസ്തകപ്രകാശനവും സുഹൃദ് സംഗമവും സംഘടിപ്പിക്കുന്നു. ജൂണ്‍ 16-ാം തീയതി കല്‍പ്പറ്റ ജി.എല്‍.പി സ്‌കൂളില്‍ വെച്ച് വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ബാലഗോപാല്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ വെച്ച് വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഐ.എ.എസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരന്‍ ഷൗക്കത്ത് കഥാകൃത്ത് അര്‍ഷാദ് ബത്തേരിക്ക് നല്‍കി പുസ്തകപ്രകാശനം നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന സുഹൃദ് സംഗമത്തില്‍ സാബു ജോസ്, ഹാരിസ് നെന്മേനി, അനില്‍ കുറ്റിച്ചിറ, ഷാജി പുല്‍പ്പളളി, സാദിര്‍ തലപ്പുഴ, കെ.എസ്.പ്രേമന്‍, ജെ.അനില്‍കുമാര്‍, ധനേഷ് ചീരാല്‍, ബഷീര്‍ മേച്ചേരി, ബാവ കെ.പാലുകുന്ന്, ദ്രുപത് ഗൗതം, സുല്‍ത്താന നസ്‌റീന്‍, അതുല്‍ പൂതാടി, പൂജ ശശീന്ദ്രന്‍, ബാലന്‍ വേങ്ങര എന്നിവരും പങ്കെടുക്കുന്നു.
ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം