Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പുസ്തകചര്‍ച്ചയും സംവാദവും സംഘടിപ്പിച്ചു

$
0
0

കൊച്ചി: ബോബി തോമസ് രചിച്ച ‘ക്രിസ്ത്യാനികള്‍-ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം‘ എന്ന കൃതിയെ ആസ്പദമാക്കി വായനാലോകം എറണാകുളത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പരിപാടി.

സാഹിത്യവിമര്‍ശകനും എഴുത്തുകാരനുമായ പ്രൊഫ. എം.കെ.സാനു ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ബെന്യാമിന്‍  മുഖ്യപ്രഭാഷണം നടത്തി. എം.എം സോമശേഖരന്‍, മ്യൂസ് മേരി ജോര്‍ജ്, ഫാ.അഗസ്റ്റിന്‍ വട്ടോളി, ഷൈജു ആന്റണി, പി.എസ് രാജീവ്, ബോബി തോമസ് പി.ജെ ജോബ് എന്നിവര്‍ സംസാരിച്ചു. സി.ടി.തങ്കച്ചന്‍ അദ്ധ്യക്ഷനായിരുന്നു.


Viewing all articles
Browse latest Browse all 3641

Trending Articles