ശാസ്ത്രത്തിന്റെ അത്യത്ഭുതകരമായ വളര്‍ച്ചയുടെ പാതയില്‍ ആയിരക്കണക്കിന് കഥകളുണ്ട്. മനുഷ്യവിജ്ഞാന ചക്രവാളത്തിന്റെ വികാസത്തിനായി പരിശ്രമിച്ച് വിജയിച്ചതും പരാജയപ്പെട്ടതുമായ അനേകം പ്രതിഭാശാലികളിലൂടെയാണ് ഇന്ന് നാം കാണുന്ന ലോകം രൂപപ്പെട്ടത്. ആ അതിശയിപ്പിക്കുന്ന കഥകള്‍ വായിക്കുമ്പോള്‍ നാം അറിയാതെ പഠിക്കുന്നത് മനുഷ്യവര്‍ഗ്ഗത്തിന്റെ ചരിത്രം തന്നെയാണ്.
ശാസ്ത്രമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ വിരസത തോന്നിക്കുന്നവര്‍ക്കുപോലും ആസ്വാദ്യമാകുന്ന വിധത്തില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ച കഥാരൂപത്തില്‍ പ്രതിപാദിച്ച് പ്രൊഫ. എസ്.ശിവദാസ് തയ്യാറാക്കിയ പുസ്തകമാണ് ശാസ്ത്രകഥാസാഗരം. ആദിമ മനുഷ്യന്റെ കാലം മുതല്‍ ആരംഭിക്കുന്ന ഒരന്വേഷണമാണ് ശാസ്ത്ര കഥാസാഗരത്തിലൂടെ ശിവദാസ് നടത്തുന്നത്. പ്രപഞ്ചം ഉണ്ടായതു മുതല്‍, മഹാജ്ഞാനികളായ ശാസ്ത്രജ്ഞരുടെ വിവിധ കണ്ടുപിടുത്തങ്ങള്‍ വരെ പുസ്തകത്തില്‍ കടന്നുവരുന്നു.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നവസംരംഭമാണ് മലയാളത്തിലെ ജനപ്രിയ പ്രൗഢ ശാസ്ത്രരചനയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി. ഈ പദ്ധതിപ്രകാരം, പി.ടി.ഭാസ്‌കരപ്പണിക്കര്‍ എമരിറ്റസ് ഫെല്ലോഷിപ്പ് ലഭിച്ച പുസ്തകമാണ് ശാസ്ത്ര കഥാസാഗരം. കൗണ്‍സിലിന്റെ വിദഗ്ധസമിതിയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ശാസ്ത്ര കഥാസാഗരം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കഥപോലെ വായിക്കാവുന്ന വിജ്ഞാന പുസ്തകമാണ്.
ശാസ്ത്രചരിത്രത്തില്‍ പ്രകാശം ചൊരിയുന്ന കെടാവിളക്കുകളായ ശാസ്ത്രജ്ഞരുടെ സംഭാവനകളെക്കുറിച്ച് പറയുന്നതിനൊപ്പം തന്നെ, അവരുടെ വ്യക്തിജീവിതത്തിലേക്കും ഭാഗ്യദൗര്‍ഭാഗ്യങ്ങളിലേക്കും ധീരതകളിലേക്കും ദൗര്‍ബല്യങ്ങളിലേക്കും ശിവദാസ് കടന്നുചെല്ലുന്നു. ഈ സമീപനം പുസ്തകത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.
ക സെക്രട്ടറി, പരിഷത് പ്രസിദ്ധീകരണ സമിതി ചെയര്‍മാന്‍, വിശ്വവിജ്ഞാനകോശം കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ലേബര്‍ ഇന്ത്യ പബ്ലിക്കേഷന്‍സിന്റെ ചീഫ് എഡിറ്ററാണ് അദ്ദേഹം.
കഴിഞ്ഞ മുപ്പതോളം വര്‍ഷങ്ങളായി വിവിധ മാധ്യമങ്ങളിലൂടെ കുട്ടികളുമായി ഇടപഴകി അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രൊഫ. എസ്.ശിവദാസ് കഥകള്‍, നാടകങ്ങള്‍, നോവലുകള്‍, ശാസ്ത്രലേഖനങ്ങള്‍, പഠനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ ശാഖകളിലുള്ള നൂറോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. യാത്രാവിവരണ വിഭാഗത്തില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വൈജ്ഞാനികസാഹിത്യ അവാര്‍ഡ്, കൈരളി ബുക്ക് ട്രസ്റ്റ് അവാര്‍ഡ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ അവാര്‍ഡ്, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി കമ്യൂണിക്കേഷന്റെ ദേശീയ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള പ്രൊഫ.എസ്.ശിവദാസിന് 2015ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിക്കുകയുണ്ടായി.
The post ശാസ്ത്രത്തിന്റെ വളര്‍ച്ച കഥകളിലൂടെ അറിയാം appeared first on DC Books.