ഡി സി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്നുവരുന്ന ഡി സി പുസ്തകമേളയോടനുബന്ധിച്ച് ഒക്ടോബര്‍ 15ന് വൈകിട്ട് 5.30 ന് നടക്കുന്ന പുസ്തകപ്രകാശനചടങ്ങിലാണ് സമ്മാനാര്‍ഹമായ കൃതികള്‍ പ്രകാശിപ്പിക്കുന്നത്.
2016ലെ ഡി സി നോവല്‍ മത്സരത്തില്‍ നിരവധി കൃതികളാണ് ലഭിച്ചത്. അതില്‍ ഒന്നാം സമ്മാനം ലഭിച്ച സോണിയാ റഫീക്കിന്റെ ഹെര്‍ബേറിയം ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട എം. എ. ബൈജുവിന്റെ ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു യാത്ര, ഷബിത എം. കെയുടെ ഗീതാഞ്ജലി, സെമീര എന്നിന്റെ തസ്രാക്കിന്റെ പുസ്തകം, നീനു അന്‍സറിന്റെ ലീബിന്റെ പിശാചുക്കള്‍ എന്നീ പുസ്തകങ്ങളാണ് ചടങ്ങില്‍ പ്രകാശിപ്പിക്കുന്നത്.
വി. ജെ. ജയിംസ്, രാധികാ സി. നായര്‍, സോണിയ റഫീഖ്, എം. എ. ബൈജു, ഷബിത എം. കെ, നീനു അന്‍സര്‍, സെമീര എന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് സഖാവ് എന്ന കവിതയിലൂടെ പ്രശസ്തനായ സാം മാത്യു അവതരിപ്പിക്കുന്ന കാവ്യസന്ധ്യയും ഉണ്ടാകും.
ഡി സി ബുക്‌സിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പരിപാടികള്‍ ലൈവായി കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിപാടികള്‍ കാണുന്നതിനായി www.facebook.com/dcbooks/സന്ദര്‍ശിക്കുക.
The post ഡി സി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.