വായനയുടെയും വിനോദത്തിന്റെയും പുതുലോകം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് ഒരുക്കുന്ന മള്‍ട്ടി കാറ്റഗറി സ്‌റ്റോര്‍ ഡി സി എക്‌സ്‌പ്ലോര്‍ പാലക്കാട്ട് പ്രവര്‍ത്തനം ആരംഭിച്ചു. ഒക്ടോബര്‍ 15ന് ന് രാവിലെ 10.30ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കമലാണ് പാലക്കാട് സൂര്യ കോംപ്ലക്‌സിലുള്ള ഡി സി എക്‌സ്‌പ്ലോര്‍ ഉദ്ഘാടനം ചെയ്തത്.
പാലക്കാട് നിവാസികള്‍ക്ക് പുതിയൊരു ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന ഡി സി എക്‌സ്‌പ്ലോര്‍, ഒരു ബുക്‌സ് സ്‌റ്റോര്‍ എന്നതിലപ്പുറം വിനോദത്തിന്റെ പുതിയ വാതായനങ്ങളാണ് വായനക്കാരന് മുന്നില്‍ തുറന്നിടുന്നത്. പുസ്തകങ്ങള്‍ക്ക് പുറമേ മാഗസിനുകള്‍, മൂവി, മ്യൂസിക്, ടോയ്‌സ്, സ്‌റ്റേഷനറി, ഗിഫ്റ്റസ് എന്നിവയുടെ വിപുലമായ ശേഖരമാണ് വായനക്കാര്‍ക്കായി ഇവിട ഒരുക്കിയിട്ടുള്ളത്. ഡി സി ബുക്‌സിന്റെ അഞ്ചാമത് മള്‍ട്ടി കാറ്റഗറി സ്‌റ്റോറാണ് പാലക്കാട്ട് പ്രവര്‍ത്തനം ആരംഭിച്ചത്.
ഉദ്ഘാടനചടങ്ങില്‍ ഡി സി ബുക്‌സ് സിഇഒ രവി ഡീ സീ, ജില്ലാ ലൈബ്രറി സെക്രട്ടി ടി ആര്‍ അജയന്‍, എ വി ശ്രീകുമാര്‍, രാംദാസ്, ടോം തോമസ് എന്നിവര്‍ പങ്കെടുത്തു. കമല്‍ പുസ്തകത്തിന്റെ ആദ്യ വില്‍പ്പനടത്തി.
The post ഡി സി എക്‌സ്‌പ്ലോര്‍ കമല്‍ ഉദ്ഘാടനം ചെയ്തു appeared first on DC Books.