ഏറ്റവുമധികം കന്നുകാലികളും കന്നുകാലി വര്‍ഗ്ഗങ്ങളും ഉള്ള ഇന്ത്യയിലാണ് ലോകത്തില്‍ ഏറ്റവുമധികം പാല്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ പശുക്കളില്‍ യൂറോപ്യന്‍ ജനുസ്സ് മൂരികളുടെ ബീജം കുത്തിവെച്ച് സങ്കരവര്‍ഗ്ഗം കന്നുകാലികളുടെ പ്രചാരം വര്‍ദ്ധിപ്പിച്ച അശാസ്ത്രീയമായ നടപടി ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന തനതു കന്നുകാലി വര്‍ഗ്ഗത്തിന്റെ നാശത്തിനു വഴിതെളിച്ചു. ഇവയുടെ പാല്‍ കുടിക്കുന്നവരും രോഗികളാവുകയാണ്. ഇനി ഒരു തിരിച്ചുപോക്ക് സാധ്യമാണോ?
ആണെന്നാണ് പറയേണ്ടത്. നാടന്‍പശുക്കളെ വളര്‍ത്തുന്നതിനും അവയ്ക്കുവേണ്ടി സംസാരിക്കുന്നതിനുമായി സിനിമാ താരങ്ങളും മറ്റ് പ്രമുഖ വ്യക്തികളും മുന്നോട്ടുവരുന്ന സാഹചര്യത്തില്‍ നാടന്‍പശുക്കള്‍ക്ക് നല്ലകാലം വരികയാണെന്നുവേണം കരുതാന്‍. മാറിയ കാലഘട്ടത്തില്‍ നാടന്‍ പശു പരിപാലനത്തിന് ആശ്രയിക്കാവുന്ന ഒരു റഫറന്‍സ് ഗ്രന്ഥത്തിന്റെ കുറവ് നിലനില്‍ക്കുകയായിരുന്നു. ഇതിനൊരു പരിഹാരമെന്നോണം കാര്‍ഷിക വിദഗ്ധനായ പി ജെ ജോസഫ് തയ്യാറാക്കിയ പുസ്തകമാണ് നാടന്‍പശുക്കളും പരിപാലന രീതികളും.
കേരളത്തിലെ തനതു പശുവിനങ്ങളെ ഏറ്റവും ആദായകരമായി വളര്‍ത്താനുള്ള വിജയകരമായ മാര്‍ഗ്ഗങ്ങളും നാടന്‍ കൃഷിരീതികളും വിശദീകരിക്കുന്ന പുസ്തകമാണ് നാടന്‍പശുക്കളും പരിപാലന രീതികളും.. നാടന്‍ പശുക്കളുടെ ലക്ഷണങ്ങളും അവയെ വാങ്ങുമ്പോഴും വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നാടന്‍ ചികിത്സകളും എന്നുവേണ്ട പശുക്കള്‍ കുത്തുകയും ചവിട്ടുകയും തൊഴിക്കുകയും ചെയ്താല്‍ എന്തുചെയ്യണമെന്നുവരെയുള്ള കാര്യങ്ങള്‍ ലളിതമായി ഇതില്‍ പ്രതിപാദിക്കുന്നു.
വെച്ചൂര്‍ പശു, കാസര്‍ഗോഡ് കുള്ളന്‍, കപില, ചെറുവള്ളിപ്പശു, അനങ്ങമ്മല പശു, വില്വാദ്രിപ്പശു തുടങ്ങിയ കേരളത്തിലെ നാടന്‍ പശുക്കള്‍ക്കൊപ്പം തന്നെ അമൃത്മഹല്‍, ഓംഗോള്‍, ഗീര്‍, സഹിവാള്‍, പൊന്‍വാര്‍ തുടങ്ങി ഇന്ത്യയിലെ പ്രമുഖ നാടന്‍ പശുക്കളെയും ഈ പുസ്തകം പരിചയപ്പെടുത്തുന്നു. ഒപ്പം പ്രകൃതി സൗഹൃദകൃഷിയെയും നാടന്‍പശുക്കളും പരിപാലന രീതികളും. എന്ന പുസ്തകം അവതരിപ്പിക്കുന്നു.
സംസ്ഥാന കൃഷിവകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ച പി ജെ ജോസഫ് ഇപ്പോള്‍ കാര്‍ഷിക വിജ്ഞാനത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിലങ്ങോളമിങ്ങോളം ജൈവകൃഷി, പ്രകൃതികൃഷി, അഗ്നിഹോത്രം തുടങ്ങിയവയില്‍ ക്ലാസ്സുകളെടുക്കുകയും സ്വന്തമായി ഒരു ഹോമാ ഓര്‍ഗാനിക് ഫാം നടത്തുകയും ചെയ്യുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ബോണ്‍സായി ധനത്തിനും ആനന്ദത്തിനും, സമ്പൂര്‍ണ്ണ ജൈവകൃഷിരീതികള്‍ എന്നീ പുസ്തകങ്ങളും അദ്ദേഹത്തിന്റേതാണ്.
The post നാടന്‍ പശുക്കളെ ആദായകരമായി വളര്‍ത്താം appeared first on DC Books.