സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ SPACES: Design, Culture & Politics ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. 2019 ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.
ലോകപ്രശസ്തരായ വാസ്തുകലാവിദഗ്ധര്‍, സാമൂഹ്യചിന്തകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, കലാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഈ മേളയില്‍ പങ്കെടുക്കുന്നു. കവിയും ചിന്തകനുമായ പ്രൊഫ.കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. പ്രശസ്ത ആര്‍ക്കിടെക്റ്റ് ടി.എം സിറിയക് ഫെസ്റ്റിവല്‍ ക്യൂറേറ്റ് ചെയ്യുന്നു.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക