Clik here to view.

Image may be NSFW.
Clik here to view.
തിരുവനന്തപുരം: സ്‌പേസസ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിലേക്ക് ആര്‍ക്കിടെക്ടുകള്‍, ഫോട്ടോഗ്രാഫര്‍മാര്‍, എഴുത്തുകാര്‍ എന്നിവരില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. കെ.എ.എഫ് സ്‌പേസ് ഫോട്ടോഗ്രഫി, ആര്‍ക്കിടെക്ചര്‍ റൈറ്റിങ്, പവലിയന്‍ മത്സരങ്ങള്‍ എന്നിങ്ങനെ മൂന്നു വ്യത്യസ്ത വിഭാഗങ്ങളിലായുള്ള മത്സരങ്ങളാണ് സ്‌പേസസ് ഫെസ്റ്റിന്റെ ആദ്യ പതിപ്പിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. ആര്‍ക്കിടെക്ചര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനപരിചയമുള്ളവര്‍ക്കും താത്പര്യമുള്ളവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.
മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 25,000 രൂപയും രണ്ടാം സമ്മാനം ലഭിക്കുന്നവര്‍ക്ക് 10,000 രൂപയും കൂടാതെ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നു. പവലിയന്‍ ഡിസൈന്‍ മത്സരത്തില്‍ പങ്കെടുക്കുന്ന വിജയികളെ കാത്തിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവലില്‍ സൗജന്യമായി പങ്കെടുക്കുന്നതിനുള്ള സുവര്‍ണ്ണാവസരമാണ്.
മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ അയയ്‌ക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 24, 2019.