Clik here to view.

Image may be NSFW.
Clik here to view.
പാലക്കാട്: ഖസാക്കിന്റെ ഇതിഹാസം -അര നൂറ്റാണ്ട് ആഘോഷങ്ങളുടെ ഭാഗമായി ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. നോവലിന്റെ മൂലഗ്രാമമായ തസ്രാക്ക് പശ്ചാത്തലമാകുന്ന ഈ ഫോട്ടോഗ്രഫി മത്സരത്തിലെ വിഷയം ഖസാക്കിന്റെ ആകാശവും ഭൂമിയും എന്നതാണ്. ഫോട്ടോകള്‍ മൗലികവും യാതൊരു എഡിറ്റിങ്ങും ഇല്ലാത്തവയായിരിക്കണം. ഒരാള്‍ക്ക് പരമാവധി മൂന്ന് ചിത്രങ്ങള്‍ വരെ അയയ്ക്കാം. പ്രത്യേക എന്‍ട്രി ഫീസ് ഇല്ല. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ ഒ.വി വിജയന്‍ സ്മാരകത്തില്‍ പ്രദര്‍ശിപ്പിക്കും.
12’X 8′ സൈസിലുള്ള പ്രിന്റ് എടുത്താണ് എന്‍ട്രികള്‍ അയയ്‌ക്കേണ്ടത്. ഫോട്ടോയോടൊപ്പം ഫോട്ടോഗ്രാഫറുടെ പേര്, വയസ്സ്, വിലാസം, ഇ-മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ പ്രത്യേകം ഉണ്ടാകണം. 2019 സെപ്റ്റംബര്‍ 15-നകം ചിത്രങ്ങള്‍ അയയ്‌ക്കേണ്ടതാണ്.
വിലാസം: സെക്രട്ടറി, ഒ.വി വിജയന്‍ സ്മാരക സമിതി, തസ്രാക്ക്, കിണാശ്ശേരി പി.ഒ, പാലക്കാട്- 678701. ഫോണ്‍: 8277318372, 8547456222