Clik here to view.

Image may be NSFW.
Clik here to view.
ദോഹ: പ്രവാസി എഴുത്തുകാരി ഷീലാ ടോമിയുടെ നോവല്‍ വല്ലിയുടെ പ്രകാശനം നടന്നു. ഖത്തറിലെ സാമൂഹികസാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ന്യൂ സലാത്തയിലെ സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ വെച്ചായിരുന്നു പുസ്തകപ്രകാശനം. പ്രസിഡന്റ് എം.സുനില്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.കെ.ആര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അച്ചു ഉള്ളാട്ടില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി പി.വിജയകുമാറില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി. തുടര്‍ന്ന് ശ്രീനാഥ് ശങ്കരന്‍കുട്ടി വല്ലിയെ സദസ്സിനു പരിചയപ്പെടുത്തി.
വയനാടിന്റെ ഉള്ളറകള്‍ തേടിയ ഒരു യാത്രയാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഷീലാ ടോമിയുടെ വല്ലി യെന്ന നോവല്‍. ഒരു കാലത്ത് കാടും മലയും വെട്ടിപ്പിടിച്ച് ജിവിതം കരുപ്പിടിപ്പിച്ച വയനാട്ടിലെ കുടിയേറ്റ കര്‍ഷകരുടെ ജീവഗാഥ. കഥ പറച്ചിലിന്റെ വേറിട്ട വഴികള്‍ തേടുന്ന ഷീലാ ടോമിയുടെ ഈ നോവലിന് വായനക്കാരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.