തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ നടന്നുവരുന്ന ഡി സി ബുക്‌സ് പുസ്തകമേളയില്‍ ഒക്ടോബര്‍ 18 ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് രണ്ട് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. സിസ്റ്റര്‍ ജെസ്മിയുടെ ‘പെണ്‍മയുടെ വഴികള്‍’, സമദിന്റെ ‘പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍’ എന്നീ നോവലുകളാണ് വായനക്കാരെ തേടിയെത്തുന്നത്. പ്രകാശനച്ചടങ്ങില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്, ഉഷ എസ് നായര്‍, ഇ. എം. സതീശന്‍, രാധിക സി നായര്‍, സിസ്റ്റര്‍ ജെസ്മി, സമദ് തുടങ്ങിയവര്‍ പങ്കെടുക്കും.
സ്ത്രീയുടെ വൈകാരികജീവിതത്തെയും അവള്‍ തെരഞ്ഞെടുത്തതോ അവളെ അടിച്ചേല്‍പ്പിച്ചതോ അവളുടെ നേര്‍ക്ക് കൊട്ടിയടയ്ക്കപ്പെട്ടതോ മലര്‍ക്കെ തുറന്നിട്ടതോ ആയ നിരവധി വഴികളുടെയും അവസ്ഥകളുടെയും നേര്‍കാഴ്ചകളാണ് ‘പെണ്‍മയുടെ വഴികള്‍’ എന്ന നോവല്‍. ആമേന്‍ എന്ന ആത്മകഥയിലൂടെ എഴുത്തിന്റെ അപരിചിതമായ പ്രകോപനമണ്ഡലങ്ങളെ പരിചയപ്പെടുത്തിയ സിസ്റ്റര്‍ ജെസ്മിയുടെ ഏറ്റവും പുതിയ കൃതിയാണിത്.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് യമനില്‍ നിന്നും കേരളത്തിലെത്തിച്ചേര്‍ന്ന രണ്ടു സഹോദരന്മാരുടെ ജീവിതത്തെയും അവരുടെ പരമ്പരയെയും ആഖ്യാനം ചെയ്യുന്ന നോവലാണ് ‘പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍’. ഇസ്ലാമിക സംസ്‌കാരത്തിന്റെ ആന്തരികവിശുദ്ധിയും ഔന്നത്യവും അടിയൊഴുക്കായി സ്വീകരിച്ചുകൊണ്ട മണലാരണ്യത്തിലെ ഗോത്രപാരമ്പര്യത്തെയും മലാറിലെ ജീവിതസമ്പ്രദായങ്ങളെയും രസകരമായി ചിത്രീകരിക്കുന്നു ഇവിടെ. കേരളത്തിലേക്ക് കേവലവ്യാപാരലക്ഷ്യങ്ങള്‍ക്കപ്പുറം അറിവിന്റെ വാഹകരായി എത്തിച്ചേര്‍ന്ന് വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെും ആദാനപ്രദാനങ്ങള്‍ക്കു വഴിവെച്ചവര്‍ കൂടിയാണ് അറബികള്‍ എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു ഈ നോവല്‍.
The post തിരുവനന്തപുരം പുസ്തകമേളയില്‍ രണ്ട് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.