തന്റെ ശരീരത്തെക്കുറിച്ചറിയാന്‍ ഓരോ പെണ്‍കുട്ടിയും വായിച്ചിരിക്കേണ്ട ‘ഗൈനക്കോളജി 101 ചോദ്യങ്ങളും ഉത്തരങ്ങളും’ എന്ന പുസ്തകം തലസ്ഥാനനഗരിയില്‍ നടന്നുവരുന്ന ഡി സി പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഗൈനക്കോളജിയില്‍ ആദ്യമായി പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായ ഡോ. സുഭദ്രാ നായര്‍ തയ്യാറാക്കിയ പുസ്തകമാണ് ഗൈനക്കോളജി 101 ചോദ്യങ്ങളും.
ഡോക്ടര്‍ സുഭദ്ര നായര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ഡോക്ടര്‍ തോമസ് മാത്യു, ഡോക്ടര്‍ ചന്ദ്രിക മേനോന്‍, ഡോക്ടര്‍ ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ഒരു പെണ്‍കുട്ടിയുടെ കൗമാരകാലം മുതല്‍ ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, മാതൃത്വം, ഗര്‍ഭാശയ സംന്ധമായ രോഗങ്ങള്‍, ആര്‍ത്തവ വിരാമം എന്നിങ്ങനെ ജീവിതചക്രത്തില്‍ ഒരു സ്ത്രീ അഭിമുഖീകരിക്കേണ്ട ഓരോ ഘട്ടങ്ങളെയും കുറിച്ചു സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണ് ഗൈനക്കോളജി 101 ചോദ്യങ്ങളും ഉത്തരങ്ങളും.
പുസ്തകമേളയില്‍ ഒക്ടോബര്‍ 18 ചൊവ്വാഴ്ച വൈകിട്ട് 5.30ന് സിസ്റ്റര്‍ ജെസ്മിയുടെ ‘പെണ്‍മയുടെ വഴികള്‍’, സമദിന്റെ ‘പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍’ എന്നീ നോവലുകളുടെ പ്രകാശനച്ചടങ്ങില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്, ജോര്‍ജ്ജ് ഓണക്കൂര്‍, ഉഷ എസ് നായര്‍, ഇ.എം. ഹാഷിം, ഇ. എം. സതീഷ് എന്നിവര്‍ പങ്കെടുക്കും.
The post ‘ഗൈനക്കോളജി 101 ചോദ്യങ്ങളും ഉത്തരങ്ങളും’ പ്രകാശിപ്പിച്ചു appeared first on DC Books.