പേജ് 220-ലെ അവസാന വരികള്‍
കണ്ണുനീരുകൊണ്ട് ആ കാഴ്ച എനിക്ക് അവ്യക്തമായി. ഞാന്‍ മെല്ലെ എണീറ്റ് മുന്‍വാതില്‍ക്കലേക്കു നീങ്ങി. അവിടെ ഗേറ്റു കടന്ന് മുന്നോട്ടു വരുന്ന മൂന്ന് ആള്‍ക്കാരെ ഞാന്‍ കണ്ടു. ആരോ വന്ന് എന്റെ കയ്യില്‍പ്പിടിച്ചു. അശ്വിനി!
എന്റെടുത്തേക്കു വരുന്നവരെ വ്യക്തമായി കാണാനായി ഞാന്‍ കണ്ണുകള്‍ തുടച്ചു.
എന്റെ അപ്പനും അമ്മയും!
ഞാന്‍ മുറ്റത്തേക്ക് ഓടിയിറങ്ങി.
ഇങ്ങനെയാണ് ലാജോ ജോസിന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ റൂത്തിന്റെ ലോകം അവസാനിക്കുന്നത്. എന്നാല്‍ അവസാനനിമിഷം എടുത്തു മാറ്റിയ ഒരു അദ്ധ്യായം കൂടി അതിനുണ്ടായിരുന്നു. എന്തായിരിക്കാം അത്? ഇപ്പോള്‍ അവസാനിച്ചിടത്ത് അവസാനിക്കാതെ ഒരു അദ്ധ്യായം കൂടി നോവലിനുണ്ടായിരുന്നുവെങ്കില്‍ അതെന്തായിരിക്കും?
നിങ്ങളുടെ ഭാവനയില്‍ നോവലിന് മറ്റൊരു കഥാന്ത്യം നിര്‍ദ്ദേശിക്കാനുണ്ടോ? ഉണ്ടെങ്കില്‍ 600 വാക്കുകളില്‍ കവിയാതെ റൂത്തിന്റെ ലോകത്തിന് ഉദ്വേഗഭരിതമായ ഒരു അദ്ധ്യായം രചിച്ച് അയച്ചു നല്‍കൂ. ഇതില്‍ നിന്നും മികച്ച മൂന്നു രചനകള്‍ ലാജോ ജോസ് തിരഞ്ഞെടുക്കും. കൂടാതെ അവ റൂത്തിന്റെ ലോകത്തിന്റെ തുടര്‍പ്പതിപ്പുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
രചനകള്‍ ലഭിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 5
അയയ്‌ക്കേണ്ട വിലാസം: edit.portal@dcbooks.com