Clik here to view.

Image may be NSFW.
Clik here to view.
ഒട്ടേറെ പ്രശംസകള്‍ നേടിയ കരിക്കോട്ടക്കരി എന്ന നോവലിന് ശേഷം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ വിനോയ് തോമസ് രചിച്ച ഏറ്റവും പുതിയ നോവല്‍ പുറ്റിന്റെ കവര്‍ചിത്രം പ്രകാശനം ചെയ്തു. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ നോവലിന്റെ കവര്‍ ചിത്രം വായനക്കാര്‍ക്കായി പങ്കുവെച്ചത്.
മലബാറിന്റെ കുടിയേറ്റചരിത്രം വ്യത്യസ്തമായ ഒരു വീക്ഷണകോണില്‍, ഇതുവരെ ആരും പറയാത്ത രീതിയില്‍ അവതരിപ്പിക്കുകയാണ് വിനോയ് തോമസ് പുതിയ നോവലിലൂടെ. കുടുംബ- സാമൂഹ്യ ജീവിതത്തിന്റെ സങ്കീര്‍ണ്ണ സമസ്യകളെ ഇഴകീറി വിശകലനം ചെയ്യുന്ന കൃതിയില്‍ മനുഷ്യര്‍ ഒരുമിച്ച് സഹവസിക്കുന്ന ഒരു പുറ്റാണ് ഇതിവൃത്തമാകുന്നത്. പെരുമ്പാടിയെന്ന സാങ്കല്പികദേശത്തെ ആയിരക്കണക്കിന് കഥാപാത്രങ്ങള്‍ നോവലില്‍ കടന്നുവരുന്നു.
ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന നോവലിന്റെ കവര്‍ചിത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രശസ്ത കവര്‍ചിത്രകാരനായ സൈനുല്‍ ആബിദാണ്.