Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: ബുക്ക് ടൂര്‍ നാളെ തിരുവനന്തപുരത്ത് ആരംഭിക്കും

$
0
0

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന ഏറ്റവും പുതിയ കൃതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ടൂര്‍ നാളെ തിരുവനന്തപുരത്തു നിന്നും ആരംഭിക്കും. മാനവീയം വീഥിയില്‍ വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന പരിപാടിയില്‍ പ്രശസ്ത ചരിത്രകാരനും എം.ജി.സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.രാജന്‍ ഗുരുക്കള്‍, സുനില്‍ പി.ഇളയിടം എന്നിവര്‍ പങ്കെടുക്കും. മറവിയിലാണ്ട മഹാഭാരതം: പേര്‍ഷ്യന്‍ മഹാഭാരതത്തെക്കുറിച്ച് ചില ആലോചനകള്‍ എന്നീ വിഷയങ്ങളിലുള്ള ചര്‍ച്ചയും ചടങ്ങില്‍ നടക്കും.

മഹാഭാരതത്തിന്റെ സാംസ്‌കാരികചരിത്രം എന്ന വിഷയത്തില്‍ ഡോ.സുനില്‍ പി.ഇളയിടം കേരളത്തിനകത്തും പുറത്തുമായി നടത്തിയ പ്രഭാഷണങ്ങളുടെ ലിഖിതരൂപമായ മഹാഭാരതം: സാംസ്‌കാരികചരിത്രം ഡി സി ബുക്‌സാണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>